HOME
DETAILS

സാമൂഹ്യവിരുദ്ധരുടെ താവളമായി ചേര്‍ത്തല താലൂക്ക് ആശുപത്രി കെട്ടിടം

  
backup
July 31 2016 | 21:07 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b5%8d%e0%b4%af%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%be%e0%b4%b5-2


ചേര്‍ത്തല: ചേര്‍ത്തല താലൂക്ക് ആസ്പത്രിയുടെ അനുബന്ധ സൗകര്യങ്ങള്‍ക്കുള്ള കെട്ടിടവും അടിസ്ഥാന വികസനത്തിനുള്ള സ്ഥലവും കാടുകയറി നശിക്കുന്നു.
ഇതോടെ ഇവിടെ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി.  നഴ്‌സുമാര്‍ക്ക് താമസിക്കാനുള്ള ക്വാര്‍ട്ടേഴ്‌സും അതിന്റെ വളപ്പും പഴയ ടി.ബി. വാര്‍ഡിന്റെ സ്ഥലവുമാണ് ആരും ശ്രദ്ധിക്കാതെ അനാഥമായി കിടക്കുന്നത്.
   ചേര്‍ത്തല എസ്.എന്‍.എം.ജി.ബി.എച്ച്.എസ്.എസിന്  കിഴക്കുവശം, ഡി.പി. ജങ്ഷന് സമീപമാണ് നേഴ്‌സിംഗ് ക്വാര്‍ട്ടേഴ്‌സ്. നല്ല ഒരു കെട്ടിടവും സംരക്ഷണ മതിലുള്ള സ്ഥലവുമാണിത്. ഏതാണ്ട് ഒരു പതിറ്റാണ്ടായി കെട്ടിടം അടച്ചിട്ടിരിക്കുകയാണ്. ഉപയോഗിക്കാത്തതിനാല്‍ കെട്ടിടത്തിന് നാശമുണ്ടായിട്ടുണ്ട്. ഒപ്പം സ്ഥലവുമാകെ  കാടുപിടിച്ചു.
  രാത്രിയില്‍ ഇവിടെ സാമൂഹ്യവിരുദ്ധരും തമ്പടിക്കുന്നു.ആസ്പത്രി വളപ്പിന് തെക്കുവശത്താണ് പഴയ ടി.ബി. വാര്‍ഡിന്റെ സ്ഥലം. രേഖകള്‍ പ്രകാരം ഏതാണ്ട് 45 സെന്റ് സ്ഥലമാണുള്ളത്.
എന്നാല്‍ സംരക്ഷണ വേലി പോലുമില്ലാത്തതിനാല്‍, കാര്യമായ കയ്യേറ്റം നടന്നിട്ടുണ്ട്. ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുന്‍പാണ് ടി.ബി. വാര്‍ഡ് പൊളിച്ചുമാറ്റിയത്. പിന്നീട് ആരും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.
  കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തുകയും വളപ്പ് വൃത്തിയാക്കുകയും ചെയ്താല്‍, നേഴ്‌സിംഗ് ക്വാര്‍ട്ടേഴ്‌സ് വീണ്ടും ഉപയോഗിക്കാം.
നഴ്‌സിങ് ക്വാര്‍ട്ടേഴ്‌സിന് പകരം, ഇത് കാള്‍ ഡ്യൂട്ടി ഡോക്ടര്‍മാരുടെ  ക്വാര്‍ട്ടേഴ്‌സ് ആക്കിയാല്‍ രോഗികള്‍ക്ക് ഏറെ പ്രയോജനപ്പെടും. അടിയന്തിര ഘട്ടങ്ങളില്‍ വളരെപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ക്ക് ഇവിടെ എത്താനാകും.
ടി.ബി. വാര്‍ഡ് നിന്ന സ്ഥലത്ത്, സര്‍ക്കാര്‍ നേഴ്‌സിംഗ് സ്‌കൂളോ കോളേജോ, പാരാ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആരംഭിച്ചാല്‍, വിദ്യാര്‍ഥികള്‍ക്ക് ഏറെ തൊഴില്‍ സാദ്ധ്യതയുള്ള പഠനാവസരം ലഭിക്കും.
ഇവരെല്ലാം പഠന പരിശീലനത്തിന്റെ ഭാഗമായി ആശുപത്രിയില്‍ വരുന്നത്, രോഗീപരിചരണം കൂടുതല്‍ കാര്യക്ഷമമാക്കും.
എം. പി മാരുടെ ഫണ്ട് ലഭിച്ചാല്‍, നിഷ്പ്രയാസം ഇവിടെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനാകും. ആരോഗ്യരംഗത്ത് ഏറെ മുന്നേറാനുള്ള ചേര്‍ത്തലയുടെ സൗകര്യങ്ങളാണ് ആരും ശ്രദ്ധിക്കാതെ നഷ്ടപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടല്‍ സിപിഎമ്മില്‍ പി.വി അന്‍വര്‍ കുരയ്ക്കുകയുള്ളൂ, കടിക്കില്ലെന്നും മുഹമ്മദ് ഷിയാസ്

Kerala
  •  3 months ago
No Image

മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചരക്കുവണ്ടികള്‍ പാളംതെറ്റി; ആളപായമില്ല

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര എം.എല്‍.എ

National
  •  3 months ago
No Image

മലപ്പുറത്ത് മരുമകനുമായി വഴക്കിട്ട് കുഴഞ്ഞുവീണ ഗൃഹനാഥന്‍ മരിച്ചു

Kerala
  •  3 months ago
No Image

വടക്കാഞ്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ..; വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതില്‍ സുരേഷ് ഗോപി

Kerala
  •  3 months ago
No Image

വന്ദേമെട്രോ ഇനി ' നമോ ഭാരത് റാപിഡ് റെയില്‍; ഉദ്ഘാടനത്തിന് മുന്‍പ് പേര് മാറ്റം

National
  •  3 months ago
No Image

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന് പുതിയ കോച്ചുകള്‍ വരുന്നു

Kerala
  •  3 months ago
No Image

തിരുവനന്തപുരത്ത് പൊലിസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

ബീഫ് പാകം ചെയ്തതിന് ഏഴ് വിദ്യാർഥികളെ ഗവ. കോളേജ് ഹോസ്റ്റലിൽനിന്നു പുറത്താക്കി; 14,000 രൂപ പിഴയും ചുമത്തി

National
  •  3 months ago