നാടാകെ ബീഫ്‌ഫെസ്റ്റുമായി പ്രതിഷേധങ്ങള്‍
പട്ടാമ്പി: കാലിചന്തയും വില്‍പനയും നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ ധിക്കാരപരമായ നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനം ആചരിച്ച് പ്രതിഷേധ പ്രകടനം നടത്തി. കമ്മുകുട്ടി എടത്തോള്‍, നാരായണസ്വാമി, ടി.പി ഉസ്മാന്‍, ദാവൂദ് കളത്തില്‍, കെ. ബഷീര്‍, എ.കെ അക്ബര്‍, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, സൈനുദ്ദീന്‍, കെ.എം.എ ജലീല്‍, ഷാഹുല്‍ഹമീദ്, കെ ഷമീര്‍, വാഹിദ് കല്‍പ്പക, രവീന്ദ്രന്‍, സൈതലവി വടക്കേതില്‍, വിജയന്‍ വല്ലപ്പുഴ, എ.കെ നിസാര്‍ സംബന്ധിച്ചു.
പടിഞ്ഞാറങ്ങാടി: കേന്ദ്ര സര്‍ക്കാരിന്റെ അവകാശങ്ങള്‍ക്ക് മേലെയുള്ള കടന്ന് കയറ്റത്തിനെതിരേയും, ബീഫ് നിരോധനത്തിനെതിരേയും തൃത്താല പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃത്താല സെന്ററില്‍ പഞ്ചായത്ത് കാര്യാലയത്തിന്ന് മുന്നില്‍ പ്രതിഷേധ പ്രകടനവും, ബീഫ് ഫെസ്റ്റും നടത്തി. മുഹമ്മദ് ഫാറൂഖി, പത്തില്‍ അലി, എം.എന്‍ നൗഷാദ് മാസ്റ്റര്‍, കെ.വി ഹിളര്‍, യു.ടി ത്വാഹിര്‍, എം.എന്‍ നവാഫ്, കെ. മുഹമ്മദ്, കെ.വി മുസ്തഫ നേതൃത്വം നല്‍കി.
ഷൊര്‍ണൂര്‍: കന്നുകാലികളുടെ കാശാപ്പ് നിരോധിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിദിനം ആചരിച്ചു. നഗരത്തില്‍ പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രകടനം നടത്തി. ടി. കെ. ബഷീര്‍, ഷൊര്‍ണൂര്‍ വിജയന്‍, വി.കെ. ശ്രീകൃഷ്ണന്‍, ലതാ ജോബി പ്രകടനത്തിന് നേതൃത്വം നല്‍കി.
ഷൊര്‍ണൂര്‍: ബീഫ് നിരോധനത്തിനെതിരേ പുരോഗമന കലാസാഹിത്യസംഘം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ കുളപ്പുള്ളി ടൗണില്‍ ചപ്പാത്തി, ബീഫ് വിളമ്പി പ്രതിഷേധം രേഖപ്പെടുത്തി. ലളിത അക്കാദമിക് അംഗം ശ്രീജ പള്ളം ഉദ്ഘാടനം ചെയ്തു. ഞെരളത്ത് ഹരിഗോവിന്ദന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ വി. വിമല പ്രസംഗിച്ചു.
എടത്തനാട്ടുകര: കശാപ്പ് നിരോധനത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന കരിദിനാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ.ടി. ഹംസപ്പ, പൂതാനി നസീര്‍ ബാബു, പി. അഹമ്മദ് സുബൈര്‍, എം. അലി, എ. സത്യനാഥന്‍, ഇ. സുകുമാരന്‍, എം.പി. അബൂബക്കര്‍,തോമസ്‌കുര്യന്‍, എം. റസാഖ്, സി. മുഹമ്മദാലി, ഹുസൈന്‍ കല്ലറക്കല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."