HOME
DETAILS
MAL
അരനൂറ്റാണ്ടിനു ശേഷം കൊല്ലങ്കോട് പുതുചിറകുളം വറ്റിവരണ്ടു
backup
May 30 2017 | 21:05 PM
കൊല്ലങ്കോട്: അഞ്ച് പതിറ്റാണ്ടുകള്‍ക്കുശേഷം പുതുചിറകുളം വറ്റിവരണ്ടു. ഏഴേക്കറിലധികം വിസ്തൃതിയുള്ള പോത്തമ്പാടം -മേച്ചിറ റോഡരുകിലെ കുളമാണ് വറ്റിവരണ്ട നിലയിലുള്ളത്.
മുതലമട പഞ്ചായത്തിലെ ഏറ്റവും വലിയ കുളങ്ങളിലൊന്നായ പുതുചിറകുളത്തില് വെള്ളമില്ലാായത് ജനജീവിതത്തെ പ്രതീകൂലമായി ബാധിച്ചു.
അടുത്തകാലത്തായി രണ്ടു മഴകള്‍ ലഭിച്ചെങ്കിലും കുളത്തില്‍ അല്പം പോലും വെള്ളമെത്താത്ത അവസ്ഥയാണുള്ളത്.
ആയിരത്തിനാല്പത് ഏക്കറിലധികം വിസ്തൃതിയുള്ള നെല്കൃഷിമേഖലക്ക് ജസേചനത്തിനായി ആശ്രയിച്ചിരുന്ന കുളം വറ്റിയതോടെ പരിസരങ്ങളിലുള്ള കിണറുകളിലും, കുഴല്‍കിണറുകളിലും ഭൂജലനിരപ്പ് താഴ്ന്നിരിക്കുകയാണ്.
പുതുച്ചിറകുളവും, മേച്ചിറ കുളവും വറ്റിയതോടെ കന്നുകാലികള്‍ക്കുപോലും വെള്ളമില്ലാത്ത അവസ്ഥയാണുണ്ടായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."