HOME
DETAILS

അടൂരിനെതിരായ കുറിപ്പ്; ബി. ഗോപാലകൃഷ്ണനെ തള്ളി ബിജെപി നേതൃത്വം, എഫ്.ബി പോസ്റ്റ് സിപിഎം പ്രചാരണത്തിന് വളമിടുന്നത്

  
backup
July 28 2019 | 11:07 AM

adoor-cpm-bjp

തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരേ വിമര്‍ശനം ഉന്നയിച്ച ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെ തള്ളി ബിജെപി നേതൃത്വം.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതില്‍ പ്രതിഷേധിച്ചായിരുന്നു അടൂരിനെതിരേ ബി. ഗോപാലകൃഷ്ണന്റെ ഫേസ്ബുക്കില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചത്. ഗോപാലകൃഷ്ണന്‍ പ്രയോഗിച്ച ഭാഷ തെറ്റെന്ന് നേതൃത്വം വ്യക്തമാക്കി. വിഷയത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള അടക്കമുള്ളവര്‍ പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയണ് ബി ഗോപാലകൃഷ്ണനെതിരെ ബിജെപി നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.
വീടിന് മുന്നില്‍ വന്നും ജയ്ശ്രീറാം മുഴക്കും ജയ്ശ്രീറാം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന് പേരുമാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ പരാമര്‍ശം. ഇന്ത്യയില്‍ ജയ്ശ്രീറാം മുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ഇനിയും മുഴക്കും. വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും. അത് ജനാധിപത്യ അവകാശമാണെന്നും ബി. ഗോപാലകൃഷ്ണന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.
49 പേര്‍ ഒപ്പിട്ട കത്ത് ജയ്ശ്രീറാം വിളിപ്പിച്ചുള്ള ആള്‍ക്കൂട്ട ആക്രമണമടക്കം സമീപകാലത്ത് രാജ്യത്ത് നടക്കുന്ന ദാരുണസംഭവങ്ങളില്‍ ശ്രദ്ധപതിയണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര-സാംസ്‌കാരിക പ്രവര്‍ത്തകരായ 49 പേര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്നം, രേവതി, അപര്‍ണാ സെന്‍ തുടങ്ങിയവരാണ് കത്തില്‍ ഒപ്പിട്ടിരുന്നത്. ഇതിനെതിരെയായിരു ഗോപാലകൃഷ്ണന്റെ പ്രതികരണം. വിവരക്കേടാണ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞതെന്നും അല്ലാതെ ഒന്നുമില്ലെന്നുമായിരുന്നു അടൂരിന്റെ മറുപടി. വീടിന് മുന്‍പില്‍ വന്ന് അവര്‍ മുദ്രാവാക്യം വിളിക്കട്ടെ. അവര്‍ക്കൊപ്പം താനും കൂടാം. എന്നാല്‍ ജയ് ശ്രീറാം വിളി കൊലവിളിയായി മാറരുതെന്നും അടൂര്‍ പറഞ്ഞു.
സിപിഎമ്മിന്റെ പിന്തുണ അടൂരിന് പിന്തുണയുമായി സിപിഎം രംഗത്ത് വന്നിരുന്നു. അടൂര്‍ ഗോപാലകൃഷ്ണനെ അന്യഗ്രഹത്തിലേക്ക് നാടുകടത്താനുള്ള സംഘപരിവാര്‍ പ്രഖ്യാപനം നാടിനെ അപമാനിക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. സംഘപരിവാറിന്റെ അക്രമണ രാഷ്ട്രീയത്തെ എതിര്‍ത്താല്‍ ഗൗരി ലങ്കേഷിന്റെ അനുഭവമുണ്ടാകുമെന്ന ഭീഷണിയാണ് ഉണ്ടായിരിക്കുന്നതെന്നും ഇത് അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു. അടൂരിനെ പിന്തുണച്ച് സാംസ്‌കാരിക കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും സി.പി.എം തീരുമാനിച്ചുിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  20 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago