വ്യോമസേനാ വിമാനം തകര്‍ന്നുവീണ സ്ഥലത്ത് രക്തംപുരണ്ട ഷൂ കണ്ടെത്തി
തേസ്പൂര്: ചൈനാ അതിര്‍ത്തിയോടു ചേര്‍ന്ന് അരുണാചലിലെ നിബിഡ വനത്തില്‍ തകര്‍ന്നുവീണ സുഖോയ് -30 യുദ്ധവിമാനത്തിലെ പൈലറ്റുമാരെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. വിമാനം തകര്‍ന്നുവീണ പ്രദേശത്ത് നിന്ന് വ്യോമസേനാ ഉദ്യോഗസ്ഥരുടേതെന്ന് സംശയിക്കുന്ന രക്തക്കറയുള്ള ഷൂ, പാതി കത്തിയ പാന്‍കാര്‍ഡ് എന്നിവ തിരച്ചില്‍ സംഘത്തിന് കിട്ടിയിട്ടുണ്ട്.
കൂടുതല്‍ സൈനികരെ ഉപയോഗിച്ച് തെരച്ചില്‍ തുടരുന്നതായി വ്യോമസേനാ വക്താവ് അറിയിച്ചു. അപകടത്തില്‍ സ്ക്വാഡ്രന്‍ ലീഡര്‍ ദേവേഷ് പങ്കജ്, ലഫ്. അച്യുത്ദേവ് എന്നിവരെയാണ് കാണാതായത്.
വിമാനം തകര്‍ന്നുവീണിട്ട് ഏതാണ്ട് ഒരാഴ്ചയോളമായ സാഹചര്യത്തില്‍ കൂടുതല്‍ പേരെ നിയോഗിച്ച് തെരച്ചില്‍ നടത്താന്‍ അച്യുത് ദേവിന്റെ പിതാവ് പി.വി സഹദേവന് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ 25നാണ് വിമാനം തേസ്പൂര് വ്യോമതാവളത്തില്‍ നിന്ന് പതിവു പരിശീലനത്തിനായി പോയത്. ഏറെക്കഴിയുന്നതിന് മുന്‍പുതന്നെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മൂന്നാം ദിവസമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."