എ.ഐ.എസ്.എഫ് പത്തനംതിട്ട ജില്ലാസമ്മേളനത്തിലും രൂക്ഷവിമര്‍ശനം: കാംപസുകളില്‍ സംഘടന സ്വാതന്ത്ര്യം നല്‍കാത്തത് എസ്.എഫ്.ഐ
പത്തനംതിട്ട: എസ്.എഫ്.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും എ.ഐ.എസ്.എഫ്. പത്തനംതിട്ട ജില്ലാസമ്മേളനത്തിലാണ് എസ്.എഫ്.ഐക്കെതിരെ വീണ്ടും വിമര്‍ശനം ഉണ്ടായത്. കാംപസുകളില്‍ സംഘടനാ സ്വാതന്ത്യം നല്‍കാത്തത് എസ്.എഫ്.ഐ എന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട്.
കെ.എസ്.യുവില്‍ നിന്നോ എ.ബി.വി.പിയില്‍ നിന്നോ കാംപസുകളില്‍ എ.ഐ.എസ്.എഫിന് ഭീഷണിയില്ല. എന്നാല്‍ ജില്ലയിലെ കാംപസുകളില്‍ എസ്.എഫ്.ഐയില്‍ നിന്നാണ് ഏറ്റവും വലിയ അക്രമം നേരിടേണ്ടി വരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ എ.ഐ.എസ്.എഫ് ഉണ്ടായിരുന്നെങ്കില്‍ ഇത്തരത്തില്‍ ഒന്നും സംഭവിക്കില്ലായിരുന്നെന്നും എ.ഐ.എസ്.എഫ് വിമര്‍ശിച്ചു.
രക്തരക്ഷസിന്റെ സ്വഭാവമുള്ള സംഘടനയാണ് എസ്.എഫ്.ഐയെന്നും എ.ഐ.എസ്.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.എഫ്.ഐ ഭീഷണിയാവുന്നുവെന്നും എ.ഐ.എസ്.എഫ് കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."