കുടുംബ സംഗമം നടന്നു
കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കൗണ്‍സില്‍ അംഗങ്ങളുടെ കുടുംബ സംഗമവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടന്നു.
കൊല്ലം സി.എസ്.ഐ കണ്‍വെന്‍ഷനില്‍ നടന്ന പരിപാടി വനം മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി ദേവരാജന്‍ അധ്യക്ഷനായി. വിദ്യാഭ്യാസ അവാര്‍ഡ് വിതരണം എന്‍.കെ പ്രേമചന്ദ്രന് എം.പി നിര്‍വ്വഹിച്ചു. എം.എല്‍.എ മാരായ കെ.ബി ഗണേഷ്കുമാര്, കോവൂര്‍ കുഞ്ഞുമോന്, ജി.എസ് ജയലാല്‍, ആര് രാമതചന്ദ്രന്, എം നൗഷാദ്, എം മുകേഷ്, കൊല്ലം മേയര്‍ വി രാജേന്ദ്രബാബു എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സംസ്ഥാന സെക്രട്ടറി ജി വസന്തകുമാര്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. ജില്ലാ സെക്രട്ടറി ജി ഗോപകുമാര്‍, ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, എ.കെ ഹഫീസ് എസ് കബീര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."