വൈറ്റ്ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയരക്ടര്‍ രാജിവച്ചു
വാഷിങ്ടണ്‍: വൈറ്റ്ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയരക്ടര്‍ മൈക് ഡുബ്കെയെ രാജിവച്ചു. മൂന്നു മാസം മുന്‍പാണ് ഇദ്ദേഹത്തെ തല്‍സ്ഥാനത്ത് നിയമിച്ചത്. പരിചയസമ്പന്നനായ റിപ്പബ്ലിക്കന്‍ നേതാവാണ് ഇദ്ദേഹം. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഷോണ്‍ സ്പൈസറിനാണ് കമ്മ്യൂണിക്കേഷന്‍സ് ഡയരക്ടറുടെ ചുമതല. കമ്മ്യൂണിക്കേഷന്‍സ് വിഭാഗവുമായി ഉണ്ടായ സ്വരചേര്ച്ചയില്ലായ്മയാണ് ഡുബ്കെയുടെ സ്ഥാനചലനത്തിന് ഇടയാക്കിയത്.
ഡുബ്കെ കഴിഞ്ഞ 18 ന് തന്നെ രാജിക്കത്ത് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. രാഷ്ട്രീയ വെബ്സൈറ്റാണ് വിവരം പുറത്തുവിട്ടത്. ട്രംപിന്റെ പശ്ചിമേഷ്യന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തുംവരെ തുടരണമെന്ന് ഡുബ്കെയോട് വൈറ്റ് ഹൗസ് ഉപദേഷ്ടാവ് കെല്ലിയാന്‍ കോണ്‍വെ പറഞ്ഞിരുന്നു. തന്റെ രാജിക്ക് കാരണമായ സംഭവം 47കാരനായ ഡുബ്കെ സുഹൃത്തിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്. വ്യക്തിപരമായ കാരണങ്ങളാണ് സ്ഥാനമൊഴിയുന്നതിനു പിന്നിലെന്ന് ഡുബ്കെ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."