കൊക്കകോള സമരം: നേതാക്കളുമായി മുഖ്യമന്ത്രി 15ന് ചര്‍ച്ച നടത്തും
പാലക്കാട്: പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിക്കെതിരേ നടത്തിവരുന്ന സമരത്തിന് പരിഹാരം കാണാന്‍ മുഖ്യമന്ത്രി ജൂണ്‍ 15ന് സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തയാറായിട്ടുണ്ടെന്ന് നിയമവകുപ്പ് മന്ത്രി എ.കെ ബാലന്‍. സമരക്കാരുടെ നിര്‍ദേശങ്ങള്‍ കേട്ട് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുന്‍ ഇടതു സര്‍ക്കാര്‍ തയാറാക്കി കേന്ദ്രത്തിന് അയച്ചു കൊടുക്കുകയും അവര്‍ തിരിച്ചയക്കുകയും ചെയ്ത പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ കാലഹരണപ്പെട്ടതിനാല്‍ വീണ്ടും നിയമസഭയില്‍ അവതരിപ്പിക്കാന്‍ കഴിയില്ലെന്നാണ് തനിക്കു ലഭിച്ച നിയമോപദേശം. ആയതിനാല്‍ ചര്‍ച്ചയിലൂടെ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്താനാണ് ശ്രമിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി ചിദംബരവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമാണ് ബില്‍ പാസാക്കാതിരിക്കാന്‍ കാരണം. ഇപ്പോള്‍ ഇടതുസര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."