വിഷ മദ്യദുരന്തം: പ്രധാന പ്രതി സന്തോഷ് അറസ്റ്റില്‍
മാനന്തവാടി: വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറയിലെ വിഷമദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍. എറണാകുളം പറവൂര്‍ സ്വദേശി മാനന്തവാടി ആറാട്ടുത്തറയില്‍തമാസിക്കുന്ന സന്തോഷ് (45) ആണ് അറസ്റ്റിലായത്. മാനന്തവാടി എസ്.എം എസ് ഡി.വൈ.എസ്പി കുബേരന്‍ നമ്പൂതിരിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാനന്തവാടിയിലെ സ്വര്‍ണ്ണ പണിക്കാരനാണ് സന്തോഷ്.
വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കോളനിയിലെ തികന്നായി (65), മകന്‍ പ്രമോദ് (36), ഇവരുടെ ബന്ധുവും ഇതേ കോളനിയിലെ താമസക്കാരനുമായ മാധവന്റെ മകന്‍ പ്രസാദ് (38) എന്നിവരാണ് വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന് മരിച്ചത്.
അളിയനായ സതീശന്റെ മരണത്തിന് ഉത്തരവാദിയായ സജിത്തിനെയാണ് സന്തോഷ് കൊല്ലാന്‍ പദ്ധതിയിട്ടിരുന്നത്. ഇതിനായി ഇയാള്‍ വിഷം കലര്‍ത്തിയ മദ്യം സജിത്തിന് നല്‍കി. എന്നാല്‍ ഇക്കാര്യം അറിയാതെ സജിത്ത് മദ്യം പൂജാകര്‍മ്മം നടത്തുന്നതിനായി തികന്നായിക്ക് നല്‍കുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാന്ന് സജിത്ത് മന്ത്രച്ചരട് കെട്ടുന്നതിന് തികന്നായിയുടെ വീട്ടില്‍ മദ്യവുമായി എത്തിയത്. മദ്യം കഴിച്ച തികന്നായി കുഴഞ്ഞു വിണ് മരിക്കുകയായിരുന്നു. തികന്നായിയുടെ മൃതദേഹം മറവ് ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് മകന്‍ പ്രമോദും ബന്ധു പ്രസാദും കുപ്പിയില്‍ ബാക്കിയുള്ള മദ്യം കഴിച്ചത്. ഇവരും ഉടന്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
ഡോക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് കാരണം പൊട്ടാസ്യം സയനൈഡ് ആണന്ന് വ്യക്തമായതെന്ന് പൊലിസ് പറഞ്ഞു. സജിത്തിനെതിരെ കേസ് എടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."