HOME
DETAILS

കഴക്കൂട്ടത്തെ എ.ടി.എം കവര്‍ച്ച: പ്രതികള്‍ ഉടന്‍ പിടിയിലായേക്കും

  
backup
May 31 2017 | 00:05 AM

%e0%b4%95%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b4%b5%e0%b4%b0

 

 

കഠിനംകുളം: തലസ്ഥാനത്തെ കഴക്കൂട്ടം അമ്പലത്തിന്‍കരയിലുള്ള എ.ടി.എം മെഷീന്‍ ഗ്യാസ്‌കട്ടര്‍ കൊണ്ട് മുറിച്ചുമാറ്റി 10.18ലക്ഷം രൂപ കവര്‍ച്ചചെയ്ത സംഭവത്തില്‍ പ്രതികള്‍ ഉടന്‍ പിടിയിലായേക്കും. ഹരിയാന സ്വദേശികളായ നാലംഗ സംഘവും ഒരു മലയാളിയുമാണ് കവര്‍ച്ചക്ക് പിന്നിലെന്ന് കേസ് അന്വേഷിക്കുന്ന പൊലിസ് സംഘത്തിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടുന്നതിനായി അന്വേഷണ സംഘം കേരളം വിട്ടിട്ടുണ്ട്. കഴക്കൂട്ടം കവര്‍ച്ചക്ക് മുന്‍പ് കേരളത്തിലെ മറ്റ് നാല് എ.ടി.എമ്മുകളില്‍ കവര്‍ച്ചയും കവര്‍ച്ചാ ശ്രമവും നടത്തിയതും ഈ സംഘമാണെന്നും വ്യക്തമായി.
ചെങ്ങന്നൂര്‍, മാരാരിക്കുളം, ഹരിപ്പാട്, രാമപുരം എന്നിവിടങ്ങളില്‍ നടന്ന എ.ടി.എം കവര്‍ച്ചാ സംഭവങ്ങളിലേയും കഴക്കൂട്ടത്തേയും വിരലടയാളം പരിശോധിച്ചപ്പോള്‍ ഇതെല്ലാം ഒരേ സംഘത്തിലുള്ളവരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. കവര്‍ച്ചാ സംഘം കഴക്കൂട്ടത്തെത്തിയ ഇന്നോവ കാറിനെകുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും വൈകാതെ തന്നെ കാര്‍ കണ്ടെത്താനാകുമെന്നുമാണ് പൊലിസ് നല്‍കുന്ന സൂചന.
കവര്‍ച്ച നടത്തിയശേഷം സംഘം വന്ന ഇന്നോവ കാര്‍ വാളയാര്‍ ചെക്ക് പോസ്റ്റ് കടന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. സംഘത്തിലുള്ളവരുടെ മൊബൈല്‍ഫോണ്‍ വിവരങ്ങളും പൊലിസ് ഇതിനകം ശേഖരിച്ചതായാണ് അറിയുന്നത്. കവര്‍ച്ച നടന്ന എ.ടി.എമ്മിന്റെ പരിസരത്ത് വെള്ള നിറമുള്ള ഒരു ഇന്നോവ കാര്‍ പാര്‍ക്ക് ചെയ്തത് സമീപത്തെ സി.സി.ടി. വി കാമറയില്‍ പതിഞ്ഞിരുന്നു. മോഷണം നടന്നശേഷം പുലര്‍ച്ചെ മൂന്നു മണിയോടെ കാര്‍ പോയതായും കണ്ടെത്തി.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഈ കാര്‍ കഴക്കൂട്ടത്തു കിടക്കുമ്പോള്‍ കേരള രജിസ്‌ട്രേഷനിലുള്ള നമ്പരും വാളയാര്‍ ചെക്കുപോസ്റ്റു കടക്കുമ്പോള്‍ ഡല്‍ഹി രജിസ്‌ട്രേഷനുമാണെന്ന് കണ്ടെത്തി. പല സ്ഥലങ്ങളിലെത്തുമ്പോഴും നമ്പര്‍ പ്ലേറ്റുമാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്നാണ് മോഷ്ടാക്കള്‍ ഇതര സംസ്ഥാന സംഘമാകാമെന്ന നിഗമനത്തില്‍ എത്തിയത്.
ഇതര സംസ്ഥാനങ്ങളിലെ പൊലിസിന്റെ സഹായത്തോടെ മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമത്തിലാണ് കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തിലെ ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ ഡോ. അരുള്‍ ബി. കൃഷ്ണയും കഴക്കൂട്ടം സൈബര്‍ സിറ്റി അസി.കമ്മിഷണര്‍ എ.പ്രമോദ്കുമാറും അടങ്ങുന്ന സംഘം. സംഭവത്തില്‍ ഉള്‍പ്പെട്ട മലയാളിയെ കുറിച്ച് പൊലിസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ കവര്‍ച്ചാ സംഘത്തോടൊപ്പം സംസ്ഥാനം കടന്നിട്ടുണ്ടോ എന്നും സംശയമുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 2.30 നോട് അടുത്താണ് കവര്‍ച്ച നടന്നതെന്നാണ് പൊലിസ്് കണ്ടത്തിയിട്ടുള്ളത്. എ.ടി.എമ്മിലെ കാമറ മാസങ്ങള്‍ക്കുമുന്‍പു തന്നെ കേടായതിനാല്‍ അതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ലഭ്യമായില്ല. തുടര്‍ന്ന് പൊലിസ് രണ്ടാഴ്ച മുന്‍പ് സ്ഥാപിച്ച കാമറയും വീടുകളുടെ മുന്നിലുള്ള നിരവധി കാമറകളും പരിശോധിച്ചപ്പോഴാണ് കേസിന്റെ അന്വേഷണത്തിന് പുരോഗതിയുണ്ടായതും ദിവസങ്ങള്‍ക്കകം തന്നെ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനായതും. പൊലിസ് മൂന്ന് സംഘങ്ങളായാണ് സംസ്ഥാനത്തിന് പുറത്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago