പമ്പ് ഹൗസില്‍നിന്ന് ക്ലോറിന്‍ വാതകം ചോര്‍ന്നു
ചാലക്കുടി: മുരിങ്ങൂര്‍ മണ്ടിക്കുന്നില്‍ വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസില്‍നിന്ന് ക്ലോറിന്‍ വാതകം ചോര്‍ന്നു. അസ്വസ്ഥത അനുഭവപ്പെട്ട ഫയര്‍ഫോഴ്‌സ് അംഗങ്ങളും മാധ്യമ പ്രവര്‍ത്തകരുമടക്കം 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ലോറിന്‍ ചോര്‍ച്ചയെ തുടര്‍ന്ന് സുരക്ഷ കണക്കിലെടുത്ത് നൂറോളം വീട്ടുകാരെ പരിസരത്തു നിന്നു മാറ്റി. ട്രാവന്‍കൂര്‍ കൊച്ചിന്‍ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രണ്ടുമണിക്കൂറിനുള്ളില്‍ സിലിന്‍ഡര്‍ അടച്ചു സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.
ഫയര്‍ഫോഴ്‌സിന്റെ അങ്കമാലി യൂനിറ്റിലെ പൗലോസ്, റെജി, റെനു, മനോജ് മോഹന്‍, മുത്തുക്കുട്ടി, ചാലക്കുടിയിലെ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ നസറുദ്ദീന്‍, കൃഷ്ണനുണ്ണി, മനോജ്, മാധ്യമപ്രവര്‍ത്തകരായ ശ്രീമോന്‍, വേണു, ആഷിന്‍ എന്നിവരുമാണ് ചാലക്കുടി താലൂക്ക് ആശുപത്രിയിലുള്ളത്. ടാങ്കിന് പുറത്തു കിടന്നിരുന്ന പഴയ ക്ലോറിന്‍ സിലിന്‍ഡറില്‍നിന്നാണ് വാതകം ചോര്‍ന്നത്. സിലിന്‍ഡറിന്റെ കാലപ്പഴക്കമാണ് ചോര്‍ച്ചയ്ക്ക് ഇടയാക്കിയത്. അരമണിക്കൂറിനുള്ളില്‍ വാതകം പരിസരത്തു മുഴുവനും വ്യാപിച്ചു. അസഹ്യമായ ഗന്ധം അനുഭവപ്പെട്ട നാട്ടുകാര്‍ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."