മേഘാലയയില്‍ ബീഫ് നിരോധനം അനുവദിക്കില്ലെന്ന് ബി.ജെ.പി നേതാക്കള്‍
ഷില്ലോങ്: ബീഫ് നിരോധിക്കുകയല്ല കുറഞ്ഞ വിലക്ക് ലഭ്യമാക്കുകയാണ് വേണ്ടതെന്ന് മേഘാലയയിലെ ബി.ജെ.പി നേതാക്കള്‍. കേന്ദ്ര സര്‍ക്കാരിന്റെ നിരോധനം സംസ്ഥാനത്ത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഗാരോ ഹില്‍ ജില്ലയില്‍ ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധവും ഉണ്ടായി.
ബിഫ് നിരോധിക്കുന്നതിനുപകരം നല്ലതും കുറഞ്ഞ വിലക്കും ലഭ്യമാക്കാനാണ് തയാറാകേണ്ടതെന്ന് ബി.ജെ.പി പ്രസിഡന്റ് ബര്‍ണാര്‍ഡ് എം. മറക്ക് അറിയിച്ചു. മേഘാലയയിലെ ജനങ്ങളുടെ ഭക്ഷണത്തിലെ അടിയന്തരമായ ആവശ്യമാണ് ബീഫ് എന്നത്. അതുകൊണ്ട് അടുത്തു നടക്കുന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ കുറഞ്ഞ വിലക്ക് നല്ല ബീഫ് ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്താകമാനം കന്നുകാലികളെ അറക്കുന്നത് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിനുപിന്നാലെയാണ് വിരുദ്ധ നിലപാടുമായി മേഘാലയയിലെ ബി.ജെ.പി നേതൃത്വം തങ്ങളുടെ അഭിപ്രായം തുറന്നു പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."