HOME
DETAILS

ബ്രൂവറി, ഡിസ്റ്റിലറി അനുവദിച്ചതിലെ അഴിമതി അന്വേഷിക്കണമെന്ന് യു.ഡി.എഫ്

  
backup
October 08 2018 | 18:10 PM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b5%82%e0%b4%b5%e0%b4%b1%e0%b4%bf-%e0%b4%a1%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b4%b1%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%81-2

 

തിരുവനന്തപുരം: ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതിലെ അഴിമതി അന്വേഷിക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. യു.ഡി.എഫിന്റെ ആരോപണം ശരിയാണെന്ന് സര്‍ക്കാര്‍ സമ്മതിച്ചതായി വ്യക്തമാക്കിയ ഉമ്മന്‍ചാണ്ടി ഇതിന്റെ ഉത്തരവാദികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. ബ്ര്യൂവറിയില്‍ സര്‍ക്കാര്‍ നടത്തിയ അനുമതി ജനസമക്ഷം കൊണ്ടുവരുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. എക്‌സൈസ് മന്ത്രി രാജിവച്ച് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വൈകിവന്ന വിവേകമാണെങ്കിലും ബ്രൂവറി, ഡിസ്റ്റിലറി അനുമതി സര്‍ക്കാര്‍ റദ്ദാക്കിയത് ഉചിതമായെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ പറഞ്ഞു.
ദുര്‍ബലമായ വാദമുഖങ്ങള്‍ നിരത്തി ഉത്തരവുകളെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ വിഫലശ്രമങ്ങള്‍ നടത്തി. എന്നാല്‍, അതുമായി മുന്നോട്ടുപോകാനാകില്ലെന്ന് വന്നപ്പോഴാണ് ഈ പിന്‍വാങ്ങലിന് മുഖ്യമന്ത്രി നിര്‍ബന്ധിതനായതെന്നും സുധീരന്‍ പറഞ്ഞു. ബ്യൂവറി, ഡിസ്റ്റിലറി ഇടപാടില്‍ വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് വ്യക്തമാക്കിയ കെ.എം മാണി ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ബ്രൂവറി, ഡിസ്റ്റിലറി അഴിമതിയിലൂടെ സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിക്കാണ് സര്‍ക്കാര്‍ നേതൃത്വം കൊടുത്തിരിക്കുന്നതെന്നായിരുന്നു യു.ഡി.എഫ് നേതൃയോഗത്തിന്റെ വിലയിരുത്തല്‍. പ്രതിപക്ഷം നിരന്തരമായി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ തയാറാകാത്തത് ഭയം കൊണ്ടാണെന്ന് യു.ഡി.എഫ് ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  5 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  6 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  6 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  6 hours ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  6 hours ago