ശുഹൈബ് വധം: സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍
മട്ടന്നൂര്‍ (കണ്ണൂര്‍): യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിയെ പൊലിസ് അറസ്റ്റുചെയ്തു. മുന്‍ എടയന്നൂര്‍ ലോക്കല്‍ സെക്രട്ടറിയും എളമ്പാറ സ്വദേശിയുമായ കെ.പി പ്രശാന്തനെ (42) ആണ് സി.ഐ ജോഷി ജോസും സംഘവും പിടികൂടിയത്. കൊലയാളി സംഘത്തിനു കാര്‍ വാടകയ്ക്കെടുക്കാന്‍ പണം നല്കിയതു കേസിലെ 16ാം പ്രതിയായ പ്രശാന്താണെന്നു കുറ്റപത്രത്തില്‍ പറയുന്നുണ്ട്. മറ്റു പ്രതികളുമായി ചേര്‍ന്നു കൊലപാതകത്തിനുള്ള ഗൂഢാലോചന നടത്തിയെന്ന കുറ്റവും ഇദ്ദേഹത്തിനെതിരേ ചുമത്തിയിട്ടുണ്ട്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. ഇനി മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ട്. ഫെബ്രുവരി 12നാണ് തെരൂരിലെ തട്ടുകടയില്‍ ശുഹൈബ് കൊല്ലപ്പെട്ടത്. കാറിലെത്തിയ അഞ്ചംഗ സംഘമാണ് കൊലപാതകം നടത്തിയത്. എടയന്നൂരിലുണ്ടായ സി.പി.എം, കോണ്‍ഗ്രസ് സംഘര്‍ഷത്തിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നു പൊലിസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."