HOME
DETAILS
MAL
'അംഗീകാരമില്ലാത്ത കോഴ്സ് നടത്തുന്നവര്‍ക്കെതിരേ നടപടി വേണം'
backup
May 31 2017 | 02:05 AM
കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്സ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അംഗീകാരമില്ലാത്ത കോഴ്സുകള്‍ നടത്തി വിദ്യാര്‍ഥികള്‍ക്ക് സമയ നഷ്ടവും സാമ്പത്തിക നഷ്ടവും വരുത്തിയ മര്‍കസ് അധികാരികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ഥികള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ആവശ്യപ്പെടുകയും ചെയ്തു.
ജില്ലാ പ്രസിഡന്റ് ജോയ് പ്രസാദ് പുളിക്കല്‍ അധ്യക്ഷനായി. പി.ടി സന്തോഷ്, വി. അബ്ദുല്‍ ലത്തീഫ്, പി. ഭാഗേശ്വരി, എ.പി പീതാംബരന്, കെ. റഫീഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."