ജില്ലാ പ്രവേശനോത്സവം മണക്കാട് ഗവ. യു.പിയില്‍
കോഴിക്കോട്: പുതിയ അധ്യയന വര്‍ഷത്തെ റവന്യു ജില്ലാ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് രാവിലെ ഒന്‍പതിന് മണക്കാട് ഗവ. യു.പി സ്‌കൂളില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷനാകും. പി.കെ പാറക്കടവ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നവാഗതരെ സ്വീകരിക്കും. ജില്ലാ കലക്ടര്‍ യു.വി ജോസ് പഠനോപകരണ വിതരണോദ്ഘാടനം നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് ബുള്ളറ്റിന്‍ പ്രകാശനം ചെയ്യും. മുക്കം മുഹമ്മദ് യൂനിഫോം വിതരണോദ്ഘാടനം നിര്‍വഹിക്കും. കോഴിക്കോട് ഡി.ഡി.ഇ ഗിരീഷ് ചോലയില്‍ എല്‍.എസ്.എസ് ജേതാക്കളെ അനുമോദിക്കും. വിദ്യാലയ വികസനരേഖ കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. പ്രഭാകരന്‍ പ്രകാശനം ചെയ്യും.
സ്‌കൂള്‍ ലോഗോ പ്രകാശനം, വൃക്ഷത്തൈ വിതരണം, മഷിപ്പേന വിതരണം തുടങ്ങി വിവിധ പരിപാടികളും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡി.ഡി.ഇ ഗിരീഷ് ചോലയില്‍, വി. രാജഗോപാല്‍, സുരേഷ് പുതുക്കുടി, പി. വസീഫ്, എം. ജയകൃഷ്ണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."