ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായി മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫിസ്
മാനന്തവാടി: ബ്രീട്ടീഷ് അധിനിവേശത്തിന്റെ സ്മാരകങ്ങളിലൊന്നായ മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച് അപകടാവസ്ഥയില്‍. 1865 ല്‍ ആണ് ജില്ല ആശുപത്രി കുന്നില്‍ പഴശ്ശികുടീരത്തിനോട് ചേര്‍ന്ന് കെട്ടിടം നിര്‍മിച്ചത്. ബ്രീട്ടീഷുകാര്‍ ഇന്ത്യ വിട്ടതോടെ സര്‍ക്കാര്‍ ഏറ്റെടുത്ത കെട്ടിടം രജിസ്ട്രാര്‍ ഓഫിസായി പ്രവര്‍ത്തിച്ച് വരികയാണ്. ഇത്രയും കാലത്തിനിടെ തനിമ നഷ്ടപ്പെടാതെ രണ്ട് തവണ മാത്രമാണ് അറ്റകുറ്റപ്പണി നടത്തിയത്. നിലം ടൈല്‍സ് പാകുക മാത്രമാണ് മോടികൂട്ടലായി നടന്നത്. പുരാവസ്തു വകുപ്പ് കെട്ടിടം ഏറ്റെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. നിലവില്‍ പട്ടിക ചിതലരിച്ച് ഓടുകള്‍ ഏതു നിമിഷവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ്. മഴക്കാലമാകുന്നതോടെ കെട്ടിടം ചോര്‍ന്നൊലിച്ച് വര്‍ഷങ്ങള്‍ പഴക്കമുള്ള രേഖകള്‍ നശിക്കാനിടയാക്കിയേക്കും. പ്രതിമാസം മുന്നുറോളം ആധാരങ്ങള്‍ മാത്രം ഇവിടെ നടക്കുന്നുണ്ട്. എട്ട് ജീവനക്കാരാണ് ഈ ഓഫിസില്‍ ജോലി ചെയ്യുന്നത്. അപകട സാധ്യ നിലനില്‍ക്കുന്നതിനാല്‍ ജീവന് പണയം വച്ചാണ് ഇവര്‍ ജോലി ചെയ്യുന്നത്. ചുറ്റുമതില്‍ ഉണ്ടെങ്കിലും പല ഭാഗങ്ങളും തകര്‍ന്ന നിലയിലാണ്. അറ്റകുറ്റപണികള്‍ക്കായി 5,25,000 രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ ഉദാസീനത മൂലം ഈ മഴക്ക് മുന്പ്് അറ്റകുറ്റപണി നടക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ ഈ മഴക്കാലവും ജീവനക്കാര്‍ക്ക് ദുരിതക്കാലമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."