എരുമേലിയില്‍ വികസന സെമിനാര്‍ നടത്തി
എരുമേലി; നാടിന്റെ സമഗ്രമായ വികസനത്തിന് ജാതി-മത-രാഷ്ട്രീയ ചിന്താഗതികള്‍ക്ക് അതീതമായ കൂട്ടായ്മ അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം മാഗി ജോസഫ്.
സര്‍ക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും സാമ്പത്തിക സഹായ സഹകരണം ഉറപ്പാക്കിയാണ് വികസന പരിപാടികള്‍ നടപ്പിലാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് അംഗം അറിയിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് 2016-17 ജനകീയാസൂത്രണ വാര്‍ഷിക പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായുളള വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാഗി ജോസഫ്.
എരുമേലി അസംപ്ഷന്‍ ഫെറോനാ ചര്‍ച്ച് പാരിഷ് ഹാളില്‍വെച്ച് നടന്ന വികസന സെമിനാറില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് ക്യഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗിരിജാമോള്‍ കരട് പദ്ധതിരേഖ പ്രകാശനം നിര്‍വ്വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.ആര് അജേഷ് കുമാര്‍ വാര്‍ഷിക പദ്ധതി അവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ അബ്ദുല്‍ കരീം, പ്രകാശ് പളളിക്കൂടത്തില്‍, ആശാ ജോയി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സോജന് സ്കറിയ, ക്ഷേമകാര്യ കമ്മിറ്റി ചെയര്‍ പേഴ്സണ്‍ കുഞ്ഞമ്മ ടീച്ചര്‍, വിവിധ വാര്‍ഡുകളിലെ ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എ നൗഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."