പുളിഞ്ഞാല്‍ പെരുംകുളം ഭാഗത്ത് കാട്ടാനശല്യം രൂക്ഷം
വെള്ളമുണ്ട: വെള്ളമുണ്ട പുളിഞ്ഞാല്‍ പെരുങ്കുളം ഭാഗത്ത് മാസങ്ങളായി കാട്ടാന ശല്യം രൂക്ഷമായി. ബാണാസുര മലയുടെ മുകള്‍ ഭാഗത്തെ വനത്തില്‍ നിന്നാണ് ഈ പ്രദേശത്തെ കാട്ടാന എത്തുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് പുളിഞ്ഞാല്‍ ടൗണിന്റെ അടുത്തുവരെ കാട്ടാന ഇറങ്ങിയിരുന്നു. വളരെ പണിപ്പെട്ടാണ് അന്ന് വനംവകുപ്പ് അധികൃതര്‍ ആനയെ തിരിച്ച് വനത്തിലേക്ക് കയറ്റിവിട്ടത്. കഴിഞ്ഞദിവസം പെരുങ്കുളത്തിറങ്ങിയ കാട്ടാന പള്ളിപ്പുറത്ത് ജോസഫ്, കോപ്പന്, കമല എന്നിവരുടെ തെങ്ങ്, കാപ്പി, കമുക്, ഇഞ്ചി, വാഴ തുടങ്ങിയ വിളകള്‍ നശിപ്പിച്ചിരുന്നു.
വിവരമറിഞ്ഞ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും നഷ്ടം സംഭവിച്ച കാര്‍ഷികവിളകളുടെ കണക്കെടുത്ത് പോകുകയും ചെയ്തു. കാട്ടാന നിരന്തരം ജനവാസ മേഖലയില്‍ ഇറങ്ങുന്നത് കര്‍ഷകരെ ആശങ്കയിലാക്കുകയാണ്.
എത്രയും വേഗം ഫെന്‍സിങ് സംവിധാനമേര്‍പ്പെടുത്തി കാട്ടാന ശല്യത്തില്‍ നിന്നും പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."