യുവജന മാര്‍ച്ചിനുനേരെ പൊലിസിന്റെ ലാത്തിച്ചാര്‍ജ്
തൃശൂര്‍: ബ്രൂവറി അഴിമതിയുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ പൊലിസ് ലാത്തിച്ചാര്‍ജ്. ലാത്തിച്ചാര്‍ജില്‍ മാധ്യമപ്രവര്‍ത്തകനും സി.ഐയും ഉള്‍പ്പെടെ 18 പേര്‍ക്ക് പരുക്കേറ്റു. വിദേശ മദ്യനിര്‍മാണ യൂനിറ്റ് അനുവദിച്ച് അഴിമതി നടത്തിയ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും രാജിവയ്ക്കുക, ആരാധനാലയങ്ങളുടെ പവിത്രത സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രകടനം. ഇന്നലെ വൈകിട്ട് ഡി.സി.സി ഓഫിസില്‍നിന്നും പ്രകടനമായെത്തിയ പ്രവത്തകര്‍ കോര്‍പറേഷന്‍ ഓഫിസിന് മുന്നിലെത്തുന്നതിന് മുന്‍പായിരുന്നു പൊലിസിന്റെ അതിക്രമം. പ്രസ്‌ക്ലബിന് സമീപം പൊലിസ് ഷീല്‍ഡ് ഉപയോഗിച്ച് തടയാന്‍ ശ്രമിച്ചത് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു.
പ്രകടനം ജോസ് ജങ്ഷനില്‍ എത്തിയപ്പോള്‍ പൊലിസിനെതിരേ മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് മാറ്റുന്നതിനിടെയായിരുന്നു ലാത്തിചാര്‍ജ്.കെ.എസ്.യു ജില്ലാ സെക്രട്ടറി നിഖില്‍ ജോണിനെ മര്‍ദിക്കുന്നതിനിടെ വീക്ഷണം ഫോട്ടോഗ്രാഫര്‍ ശാഞ്ച്‌ലാലിന്റെ മുഖത്തും പൊലിസ് അടിച്ചു.
കാമറ തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ച പൊലിസുകാരെ തടയാന്‍ ശ്രമിച്ച വീക്ഷണം ജീവനക്കാരന്‍ എം. സുജിത്തിനും മര്‍ദനമേറ്റു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീലാല്‍ ശ്രീധര്‍ അടക്കം എട്ടുപേരെ സഹകരണ ആശുപത്രിയിലും അഞ്ചുപേരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഞ്ചുപൊലിസുകാരും ചികിത്സ തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."