മലയോരമേഖലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഈ വര്‍ഷം ഒന്നാം ക്ലാസിലേക്ക് കൂടുതല്‍ കുട്ടികള്‍
പൂക്കോട്ടുംപാടം: മലയോരമേഖലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഈ വര്‍ഷം ഒന്നാം ക്ലാസിലേക്ക് കൂടുതല്‍ കുട്ടികള്‍ എത്തി. നവാഗതരെ സ്വീകരിക്കാന്‍ സ്‌കൂളുകള്‍ വിവിധപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. അമരമ്പലം ഉള്ളാട് ഗവ എല്‍.പി സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏഴു കുട്ടികള്‍ കൂടി 30 പേരും പറമ്പ ഗവ.യു.പി സ്‌കൂളില്‍ 20 കുട്ടികള്‍ കൂടി 80 കുട്ടികളും പ്രവേശനം നേടി.
പായമ്പാടം ഗവ. യു.പി സ്‌കൂളില്‍ 20 കുട്ടികള്‍ അധികംചേര്‍ന്ന് 30 പേര്‍ പ്രവേശനം നേടി. എന്നാല്‍ അമരമ്പലം സൗത്ത് ഗവ. സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പത്തു കുട്ടികളുടെ കുറവുണ്ട്. പായമ്പാടം ഗവ എല്‍.പി.സ്‌കൂളില്‍ പഞ്ചായത്ത് തല പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സുജാത ഉദ്ഘാടനം ചെയ്യും. ചേലോട് ശാസ്ത്രിയാര്‍ യു.പി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ 70 പേരും അഞ്ചാം ക്ലാസില്‍ 189 വിദ്യാര്‍ഥികളും ചേര്‍ന്നെങ്കിലും ഇനിയും കൂടാന്‍ സാധ്യതയുണ്ട്. പ്രവേശനോത്സവത്തിനു ബാന്‍ഡ് മേളം, മധുര പലഹാരവിതരണം എന്നിവ ഒരുക്കിയിട്ടുണ്ട്.
പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എട്ടാം ക്ലാസില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ 175 വിദ്യാര്‍ഥികളും ജനറല്‍ വിഭാഗത്തില്‍ 397 കുട്ടികളടക്കം 572 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനെത്തി.
കരുളായി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ 450 കുട്ടികള്‍ പ്രവേശനം നേടി. കിണറ്റിങ്ങല്‍ ഗവ. സ്‌കൂളില്‍ 35ലധികം കുട്ടികള്‍ ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."