ഇനി പ്രവേശനം; നഗരസഭയിലുള്ളവര്‍ക്കും കീഴല്ലൂര്‍ പഞ്ചായത്തുകാര്‍ക്കും മാത്രം
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം സന്ദര്‍ശിക്കാനുള്ള അനുമതി മട്ടന്നൂര്‍ നഗരസഭ, കീഴല്ലൂര്‍ പഞ്ചായത്ത് പ്രദേശവാസികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മാത്രമായി ചുരുക്കി.
10, 11 തിയതികളിലാണു പദ്ധതി പ്രദേശം ഉള്‍ക്കൊള്ളുന്ന മട്ടന്നൂര്‍ നഗരസഭയിലെയും കീഴല്ലൂര്‍ പഞ്ചായത്തിലെയും പൊതുജനങ്ങള്‍ക്കു പ്രവേശനം നല്‍കുക. 12നു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു സന്ദര്‍ശിക്കാന്‍ അവസരം നല്‍കും. 13, 14 തിയതികളില്‍ കിയാല്‍ ഓഹരി ഉടമകള്‍ക്കു പ്രവേശനം അനുവദിക്കും. തിരിച്ചറിയല്‍ കാര്‍ഡിന്റെയും ഷെയര്‍ സര്‍ട്ടിഫിക്കറ്റിന്റെയും പകര്‍പ്പുമായി നാലുപേര്‍ക്കു പ്രവേശനം അനുവദിക്കും. ഡിസംബര്‍ ഒന്‍പതിന് ഉദ്ഘാടനം ചെയ്യുന്ന വിമാനത്താവളം സന്ദര്‍ശിക്കാന്‍ ഈമാസം 12 വരെ പൊതുജനങ്ങള്‍ക്കു സന്ദര്‍ശനം അനുവദിച്ചിരുന്നു.
എന്നാല്‍ ജില്ലയുടെയും മറ്റു വിവിധ പ്രദേശങ്ങളില്‍ നിന്നും പതിനായിരങ്ങളാണു സന്ദര്‍ശം അനുവദിച്ച മൂന്നുദിവസം വിമാനത്താവളത്തില്‍ എത്തിയത്. ജനത്തിരക്കില്‍ എല്ലാം അവതാളത്തിലായിരുന്നു.
സന്ദര്‍ശകര്‍ കണക്കില്ലാതെ ഇരച്ചുകയറിയതു വിമാനത്താവളത്തിലെ അലങ്കാരപ്പണികളെ അലങ്കോലമാക്കിയിരുന്നു. ഇന്നലെയും ഇന്നും വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് അനുമതിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."