തിരുവാതിര ഞാറ്റുവേലയില്‍ വിതച്ച നെല്ലില്‍ നൂറുമേനി കൊയ്ത് കാലിച്ചാനടുക്കത്തെ കുട്ടികള്‍
രാജപുരം: മണ്‍മറയുന്ന കാര്‍ഷിക സംസ്‌കൃതിയുടെ നന്മകള്‍ അയവിറക്കി പഠനത്തോടൊപ്പം കാര്‍ഷിക പാരമ്പര്യത്തെ തൊട്ടറിയാന്‍ നെല്‍വിത്തിറക്കിയ കുട്ടികള്‍ കൊയ്തത് നൂറുമേനി. കര്‍ഷകരുടെ കൂട്ടായ്മയിലൂടെയും രക്ഷിതാക്കളുടെ പിന്തുണയോടെയും കാലിച്ചാനടുക്കം ഗവ. ഹൈസ്‌ക്കൂളിലെ പ്രകൃതി ക്ലബിലെയും എക്കോ ക്ലബിലെയും കുട്ടികളാണ് തിരുവാതിര ഞാറ്റുവേലയില്‍ ഞാറുനട്ട് നൂറുമേനി കൊയ്തത്.
വിളവെടുപ്പ് ഉത്സവം വാര്‍ഡ് മെംബര്‍മാരായ മുസ്തഫ തായന്നൂര്‍, കെ. അനീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.വി ശശിധരന്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ കെ. ജയചന്ദ്രന്‍, അധ്യാപകരായ വി.കെ ഭാസ്‌കരന്‍, പി. സരോജിനി, എം. ശശിലേഖ എന്നിവര്‍ നേതൃത്വം നല്‍കി. ഏറെക്കാലമായി തരിശുഭൂമിയായി കിടന്നിരുന്ന ആലത്തടിയിലെ ഭാനുമതിയമ്മയുടെ ഉടമസ്ഥതയിലുള്ള മയ്യങ്ങാനം മുക്കൂട്ടിലെ 80 സെന്റ് പാടത്ത് ഐശ്വര്യ നെല്‍ വിത്താണ് കൃഷി ചെയ്തത്. അര ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്ത് കഴിഞ്ഞ വര്‍ഷം 30 പറ നെല്ല് ലഭിച്ച അനുഭവത്തിന്റെ ഓര്‍മയുമായാണ് കുട്ടികളും അധ്യാപകരും വയലിലേക്കിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."