'ആര്‍ക്കും ആരേയും തേജോവധം ചെയ്യാവുന്ന സ്ഥിതി'- വിവാദത്തില്‍ പ്രതികരണവുമായി മുകേഷ്
കൊച്ചി: ആര്‍ക്കും ആരേയും തേജോവധം ചെയ്യുന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളതെന്ന് നടനും കൊല്ലം എം.എല്‍.എയുമായ മുകേഷ്. തനിക്കെതിരായ മീ ടൂ' വെളിപ്പെടുത്തലിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വെളിപ്പെടുത്തല്‍ നടത്തിയ യുവതിയെ അറിയില്ല. 2002ലാണ് പരാമര്‍ശിക്കപ്പെട്ട ചാനല്‍ പരിപാടി നടന്നതെന്നും മുകേഷ് പറഞ്ഞു.
ബോളിവുഡിലെ സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫാണ് മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. മീ ടൂ ക്യാമ്പെയിന്റെ ഭാഗമായി ട്വിറ്ററിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിനിടെ മുകേഷ് തന്നോട് മോശമായി പെരുമാറിയെന്നാണ് മീ ടു ക്യാമ്പെയിനിലൂടെ ടെസ് വെളിപ്പെടുത്തിയിരിക്കുന്നത്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാസ്റ്റിംഗ് ഡയറക്ടറാണ് ടെസ്.
കൊല്ലം നിയോജക മണ്ഡലത്തില്‍ നിന്ന് സി.പി.എം സ്ഥാനാര്‍ഥിയായി വിജയിച്ചാണ് മുകേഷ് കുമാര്‍ എന്ന മുകേഷ് നിയമസഭയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."