വേതന കുടിശ്ശിക: തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിസന്ധിയില്‍
മണ്ണാര്‍ക്കാട്: മാസങ്ങളായി വേതനം കുടിശ്ശികയായി കിടക്കുന്നത് മൂലം തൊഴിലുറപ്പ് തൊഴിലാളികള്‍ ദുരിതത്തില്‍. 2016 നവംബര്‍ മുതല്‍ തൊഴിലെടുത്ത വേതനമാണ് ഏഴ് മാസത്തോളമായി മുടങ്ങി കിടക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതാണ് വേതന വിതരണം തടസപ്പെടാന്‍ കാരണമായി പറയുന്നത്. അധ്യായന വര്‍ഷം ഇന്ന് ആരംഭിക്കുമ്പോള്‍ പല തൊഴിലുറപ്പ് തൊഴിലാളികളുടെ കുടുംബങ്ങളിലും അനിശ്ചിതാവസ്ഥയിലാണ്. കിട്ടാനുളള കുടിശ്ശിക പ്രതീക്ഷിച്ച് പലരില്‍നിന്നും കടംവാങ്ങിയും മറ്റും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യം നിറവേറ്റിയെങ്കിലും കുടിശ്ശികയായ കൂലി ഉടന്‍ അനുവദിച്ചില്ലെങ്കില്‍ പലരും കടക്കെണിയിലാവും. ഒരു ദിവസത്തിന് 240 രൂപയാണ് കൂലിയിനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിക്കേണ്ടത്. ഇങ്ങനെ 20 മുതല്‍ 50 വരെ തൊഴില്‍ ദിനങ്ങള്‍ വരെ പണിയെടുതക്തവര്‍ക്ക് കുടിശ്ശിക ലഭിക്കാനുണ്ട്.
അവിദഗ്ദ തൊഴിലാളികളുടെ കൂലിയാണ് കുടിശ്ശികയായിരിക്കുന്നത്. വിദഗ്ദ തൊഴിലാളികളുടെ കൂലി 95 ശതമാനവും വിതരണം ചെയ്തിട്ടുണ്ട്. വേതനം കുടിശ്ശിക ആയതോടെ നിലവില്‍ തൊഴില്‍ ആവശ്യപ്പെട്ട് ആരും ഗ്രാമപഞ്ചായത്ത് ഓഫിസുകളില്‍ വരാത്ത സ്ഥിതിയാണ്. ദിനം പ്രതി നിരവധി പേരാണ് തൊഴിലുറപ്പ് കൂലി ചോദിച്ച് ഗ്രാമപഞ്ചായത്ത് ഓഫിസുകളിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."