അസൗകര്യങ്ങളുടെ നടുവില്‍ പാലക്കാട് പബ്ലിക് ലൈബ്രറി
പാലക്കാട്: കേരള സംസ്ഥാനം ഉടലെടുക്കുന്നതിന് മുമ്പ് 1948 ല്‍ മദ്രാസ് പബ്ലിക് ലൈബ്രറി വ്യവസ്ഥ പ്രകാരം മലബാറില്‍ ലൈബ്രറി പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകള്‍ക്ക് ഓരോ ലൈബ്രറി അതോറിറ്റികള്‍ സ്ഥാപിതമായി. ഓരോ ലോക്കല്‍ അതോറിറ്റി ലൈബ്രറിയുടെ കീഴില്‍ ജില്ലാ തലത്തില്‍ ലൈബ്രറികള്‍ സ്ഥാപിക്കപ്പെട്ടു.
അങ്ങനെ സ്ഥാപിക്കപ്പെട്ട ലൈബ്രറിയാണ് ജില്ലയുടെ സിരാ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് പ്ലബിക് ലൈബ്രറി. പിന്നീട് 1998ല്‍ ഈ ലൈബ്രറികളെ സംരക്ഷിക്കുന്നതിന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഏറ്റെടുത്തു. അന്ന് മുതല്‍ നിരവധി പ്രയാസങ്ങളും പ്രതിസന്ധികളും മറി കടന്ന് ലൈബ്രറി കൗണ്‍സിലിന്റെ സഹായത്തോടെ കൂടി താരതമ്യേന ഒരു മെച്ചപ്പെട്ട നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നു. അന്‍പതിനായിരത്തോളം പുസ്തകങ്ങള്‍ ഇന്ന് ഈ ലൈബ്രറിയില്‍ ഉണ്ട്. അതില്‍ നാലായിരത്തോളം റഫറന്‍സ് പുസ്തകങ്ങളും, ഏഴായിരത്തോളം ഹിന്ദി പുസ്തകങ്ങളുമാണ് എന്നതാണ് ഈ ലൈബ്രറിയുടെ പ്രത്യേകത. ഇപ്പോള്‍ ലൈബ്രറി കൗണ്‍സില്‍ പാലക്കാട് പബ്ലിക് ലൈബ്രറിയെ അക്കാദമിക് സെന്ററായി തിരഞ്ഞെടുത്തിട്ടുണ്ട്. ആ പദ്ധതി മൂലം ഒരു ലക്ഷം രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം ഈ ലൈബ്രറിക്ക് ലഭിക്കുന്നുണ്ട്.
മുന്‍സിപ്പാലിറ്റി ഈ ലൈബ്രറി കെട്ടിടം വാടകയില്ലാതെ മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗീകരിച്ചതിന്റെ ഫലമായിട്ടുള്ള ആശ്വാസമുണ്ട്. എങ്കിലും നിരവധി പോരായ്മകള്‍ നിലനില്‍ക്കുന്നുണ്ട്.
പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍ ഈ ലൈബ്രറിയുടെ നവീകരണത്തിനായി ഏഴര ലക്ഷം രൂപ നല്‍കുകയും, നവീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും ആവശ്യമായ ഫര്‍ണീച്ചര്‍, അലമാര, തമിഴ് പുസ്തകങ്ങള്‍ എന്നീ പോരായ്മകള്‍ ഈ ലൈബ്രറിക്ക് നിലവിലുണ്ട്.
ഡിജിറ്റല്‍ സംവിധാനം സാമ്പത്തിക വിഷമം മൂലം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്ന് സെക്രട്ടറി ടി.എസ് പീറ്റര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."