വട്ടിപലിശക്കാര്‍ വീണ്ടും പിടിമുറുക്കുന്നു
പാലക്കാട്:ജില്ലയില്‍ വട്ടി പലിശക്കാര്‍ വീണ്ടും പിടിമുറുക്കുന്നു. അധ്യായന വര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ പഠനാവശ്യങ്ങള്‍ക്കും മറ്റുമായി ആളുകള്‍ വട്ടി പലിശക്കാരെയാണ് ആശ്രയിക്കുന്നത്. സാധാരണ ജനങ്ങളാണ് ഇതില്‍ കൂടുതലും അകപ്പെടുന്നത്.
ജോലിയും അതിനുനനുസരിച്ച കൂലിയും ലഭിക്കാത്തതിനാല്‍ ഇവര്‍ ഓരോ ആവശ്യങ്ങള്‍ക്കുമായി പലിശക്കാരില്‍നിന്ന് പണം പലിശക്കെടുക്കയാണ്. ഈ സാഹചര്യം ശരിക്കും മുതലെടുത്ത് പലിശക്കാര്‍ തോന്നിയ പോലെ പലിശ ഈടാക്കുന്നു. ദിവസത്തിനും ആഴ്ചയ്ക്കും വരെ ഇവര്‍ പണം കടം കൊടുക്കുന്നുണ്ട്. ആഴ്ചയില്‍ ആയിരത്തിന് നൂറ് രൂപ എന്ന നിലയിലാണ് പലിശ.
ബാങ്കില്‍ ലോണിനപേക്ഷിച്ചാലുളള കാലതാമസവും തടസങ്ങളും കാരണം മറ്റ് നിവൃത്തിയില്ലാതെ ജനങ്ങള്‍ ഈ വഴി സ്വീകരിക്കുന്നു. ഇത്തരത്തില്‍ കൊള്ളപ്പലിശ എടുക്കുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു ഇടപ്പെടലും ഉണ്ടാവുന്നില്ല.
ഈ കാരണങ്ങളാലാണ് ആളുകള്‍ കടവും പലിശയുമേറി സഹിക്കവയ്യാതെ കൂട്ടആത്മഹത്യ ചെയ്യുന്നത്.
പലിശ കൊടുക്കാന്‍ ഓരാഴ്ച വൈകിയാലുളള പ്രതികരണവും ഭീഷണിയും സഹിക്കാവുന്നതല്ല. പൊലിസുകാര്‍ ഇത്തരം പലിശക്കാരെ സഹായിക്കുകയും സാധാരണ ജനങ്ങള്‍ക്ക് നീതി ലഭിക്കാത്തതുമായ കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ബ്ലേഡ് മാഫിയയെ പൂര്‍ണമായും തുടച്ചു കളയുകയും ഇത് കണ്ടെത്താനായി കുബേര നടപ്പിലാക്കുകയും ചെയ്തു. എന്നാല്‍ ഇപ്രാവശ്യം എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ബ്ലേഡ് മാഫിയ കൂടുതല്‍ ശക്തമായി. ഇതു തുടര്‍ന്നാല്‍ സാധാരണ ജനങ്ങളുടെ കണ്ണീരിനും ആത്മഹത്യയ്ക്കും സാക്ഷിയാകേണ്ടി വരും.
വന്‍ കൊള്ളപ്പലിശ വാങ്ങുന്ന ഇത്തരം പലിശക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം. മലമ്പുഴ, അകത്തേത്തറ, ചിറ്റൂര്‍, മുതലമട എന്നിവിടങ്ങളില്‍ കുടുംബശ്രീയില്‍നിന്ന് വായ്പയെടുത്തുകൊള്ളപ്പലിശക്ക് പണം കടംകൊടുക്കുന്നവരുടെ എണ്ണം കൂടി വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."