അഫ്ഗാനില്‍ ചാവേര്‍ ആക്രമണം; സ്ഥാനാര്‍ഥി ഉള്‍പ്പെടെ എട്ട് പേര് കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്താനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ ചാവേര്‍ ആക്രമണം. പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥി ഉള്‍പ്പെടെ എട്ട് പേര് കൊല്ലപ്പെട്ടു. ഹെല്മാന്ഡ് പ്രവിശ്യയിലെ ലെഷ്കര്‍ ഗാഹിലാണ് ആക്രമണമുണ്ടായത്.
സ്ഥാനാര്‍ഥി സാലിഹ് മുഹമ്മദ് അച്കേസി തന്റെ വീടിനു മുന്പില് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവെയാണ് ആക്രമണമുണ്ടായത്. ചാവേര്‍ സ്വയം പെട്ടത്തെറിച്ചതോടെ സംഭവസ്ഥലത്ത് വച്ച് തന്നെ സാലിഹ് മുഹമ്മദ് അച്കേസി കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടവരിലുണ്ടെന്ന് പ്രവിശ്യ തലവന്‍ അതാഉല്ല അഫ്ഗാന് പറഞ്ഞു.
ഒക്ടോബര്‍ 20ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം സ്ഥാനാര്‍ഥിക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ചാവേര്‍ ആക്രമണമാണിത്.
249 സീറ്റുകളിലേക്കായി 417 വനിതകള്‍ ഉള്‍പ്പെടെ 2565 സ്ഥാനാര്‍ഥികളാണുള്ളത്.
ഒക്ടോബര്‍ രണ്ടിന് നാന്ഗര്ഹാര് പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ് റാലിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 13 പേര് കൊല്ലപ്പെട്ടിരുന്നു. 40 പേര്‍ക്ക് പരുക്കേറ്റു. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് താലിബാന് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."