ഒരാഴ്ച; രണ്ട് മിസൈല്‍, മേഖലയില്‍ വീണ്ടും പ്രകോപനവുമായി ഉത്തരകൊറിയ
പിയോങ്യാങ്: കിഴക്കന്‍ തീരത്ത് രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍കൂടി പ്രയോഗിച്ച് ഉത്തരകൊറിയ. സൈന്യത്തെ ഉദ്ധരിച്ച് ദക്ഷിണകൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഹോഡോ ഉപദ്വീപില്‍ പുലര്‍ച്ചെയാണ് മിസൈലുകള്‍ വിക്ഷേപിച്ചത്. 250 കിലോമീറ്റര്‍ ദൂരപരിധി പിന്നിട്ട മിസൈല്‍ ജപ്പാന് സമുദ്രത്തിനു 30 കിലോമീറ്റര്‍വരെ അടുത്തെത്തിയെന്നു ദക്ഷിണകൊറിയന്‍ സൈന്യം വ്യക്തമാക്കി.
വിഷയത്തില്‍ ഉത്തരകൊറിയ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ പരിധിയില്‍ മിസൈലുകള്‍ എത്തിയിട്ടില്ലെന്ന പ്രതികരണവുമായി ജപ്പാന് രംഗത്തെത്തിയിട്ടുണ്ട്.
ജൂണില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തിയ ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്‍ ആണവ നിരായുധീകരണ ചര്‍ച്ചകള്‍ പുനരാരംഭിക്കാമെന്നു സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മിസൈലുകള്‍ വിക്ഷേപിക്കുന്നതു തുടര്‍ന്നിരിക്കുന്നത്.
അമേരിക്കയും ജപ്പാനും നിശ്ചയിച്ച സംയുക്ത സൈനികാഭ്യാസം റദ്ദാക്കാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്ന ഉത്തരകൊറിയ, സൈനികാഭ്യാസം നടക്കുകയാണെങ്കില്‍ അത് ആണവനിരായുധീകരണ ചര്‍ച്ചകളെ ബാധിക്കുമെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഉത്തരകൊറിയയുടെ ആവശ്യം നിരസിച്ചതാണ് പുതിയ പ്രകോപന കാരണമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."