പുണ്യമാസത്തില്‍ കുടിവെള്ള വിതരണവുമായി ബിസ്മില്ല
പയ്യന്നൂര്‍: റമദാന്റെ പുണ്യമാസത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി യുവാക്കളുടെ കുടിവെള്ള വിതരണം. എട്ടിക്കുളം ബിസ്മില്ല ക്ലബിന്റെ നേതൃത്വത്തിലാണ് റമദാന്‍ ദിനങ്ങളില്‍ പുണ്യപ്രവര്‍ത്തനമെന്ന നിലയില്‍ ജനങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത്. രാമന്തളി പഞ്ചായത്തിലെ 9,10,11,12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കാണ് കുടിവെള്ളമെത്തിക്കുന്നത്.
എട്ടു വര്‍ഷം മുമ്പാണ് ബിസ്മില്ല ക്ലബ് പ്രവര്‍ത്തകര്‍ കുടിവെള്ള വിതരണം ആരംഭിച്ചത്. ആദ്യം വാടകക്കെടുത്ത വാഹനത്തിലായിരുന്നു വെള്ളം വിതരണം ചെയ്തിരുന്നത്. ഇത് വലിയ ബാധ്യതയാകുമെന്ന് കണ്ടെതോടെ ക്ലബ്ബിലെ പ്രവാസി അംഗങ്ങളുടെ ഉള്‍പ്പടെ സഹായത്തോടെ സ്വന്തമായി ടാങ്കര്‍ ലോറി വാങ്ങുകയായിരുന്നു. ഇപ്പോള്‍ രാവിലെ അഞ്ചരയോടെ ആരംഭിക്കുന്ന കുടിവെള്ള വിതരണം വൈകുന്നേരം ഏഴ് മണിയോടെയാണ് അവസാനിക്കുന്നത്.
എട്ടിക്കുളം, കക്കംപാറ, കടപ്പുറം ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ വര്‍ഷങ്ങളായി കുടിവെള്ളക്ഷാമം അനുഭവിക്കുന്നവരാണ്. കാര്യമായ കുടിവെള്ള പദ്ധതി ഇവര്‍ക്കായി ഒരുക്കാന്‍ അധികൃതര്‍ ആരും തയാറാകാത്ത സാഹചര്യത്തിലാണ് ബിസ്മില്ല ക്ലബ് മുന്നോട്ടു വന്നത്. പ്രതിദിനം അമ്പതിനായിരം ലിറ്റര്‍ വെള്ളമാണ് ഇവര്‍ വീടുകളില്‍ വിതരണം ചെയ്യുന്നത്. വിതരണം ചെയ്യേണ്ടുന്ന വെള്ളത്തിനായി അഞ്ചര സെന്റ് സ്ഥലം വിലക്കുവാങ്ങി അതില്‍ കിണറും പമ്പ്‌സെറ്റും സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."