സമരം ശക്തമാക്കുമെന്ന് ഐ.എം.എ; മെഡി. വിദ്യാര്‍ഥികള്‍ നിരാഹാരസമരം തുടങ്ങി
തിരുവനന്തപുരം: അശാസ്ത്രീയമായ രീതിയില്‍ രാജ്യത്ത് നാഷനല്‍ മെഡിക്കല്‍ ബില്‍ നടപ്പാക്കുന്നതിനെതിരേ സമരം ശക്തമാക്കുമെന്ന് ഐ.എം.എ സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു.
ഇതിന്റെ ആദ്യഘട്ടമെന്നോണം തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ ഇന്നലെ വൈകിട്ട് മുതല്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ നിരാഹാര സമരം തുടങ്ങി. ഐ.എം.എ, കെ.ജി.എം.ഒ.എ, കെ.ജി.എം.സി.ടി.എ, പി.ജി അസോസിയേഷന് തുടങ്ങിയ സംഘടനകള്‍ നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്ത് യോഗ്യതയില്ലാത്ത മൂന്നരലക്ഷം വ്യാജ ഡോക്ടര്‍മാരെ സൃഷ്ടിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയെ എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. സുള്‍ഫി നൂഹു പറഞ്ഞു. ബില്‍ നടപ്പാക്കുന്നതിലൂടെ ആധുനിക വൈദ്യശാസ്ത്രം കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാരുടെ ജീവന്മരണ പോരാട്ടമാണ് നടക്കാന്‍ പോകുന്നതെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ സുഗതനും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."