കസ്റ്റഡി മരണം: റീ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും
തൊടുപുഴ: രാജ്കുമാറിന്റെ റീ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ചാലുടന്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന. രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ ലഭിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ തെളിവായി ക്രൈംബ്രാഞ്ച് സംഘം ശേഖരിക്കും. നിലവില്‍ നെടുങ്കണ്ടം എസ്.ഐ അടക്കം ഏഴ് പേരാണ് അറസ്റ്റിലായിരിക്കുന്നത്.
ജൂണ്‍ 12 മുതല്‍ 16 വരെ നെടുങ്കണ്ടം പൊലിസ് സ്‌റ്റേഷന്‍ രഹസ്യമായി കസ്റ്റഡിയില്‍ വച്ചിരുന്ന രാജ്കുമാറിനെ 16നാണ് കോടതിയില്‍ ഹാജരാക്കിയത്. പീരുമേട് സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്ത രാജ്കുമാര്‍ ജൂണ്‍ 21ന് ജയിലില്‍ വച്ച് മരിക്കുകയയിരുന്നു.
വീഴ്ചയില്ലെന്നും എല്ലാം കൃത്യമായി രേഖപ്പെടുത്തിയിരുന്നുവെന്നുമാണ് ആദ്യ പോസ്റ്റുമോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്മാര്‍ വ്യക്തമാക്കിയത്. ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് അയക്കാതിരുന്നതും മരണകാരണം വ്യക്തമായ രേഖപ്പെടുത്താതിരുന്നതും വിവാദമായതോടെയായിരുന്നു ഈ വിശദീകരണം. ഇതേ നിലപാടില്‍ തന്നെ ക്രൈംബ്രാഞ്ചും ഉറച്ച് നിന്നു. വീണ്ടണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ കൂടുതലായി ഒന്നും കിട്ടാനില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ നിലപാട്.
എന്നാല്‍ ജുഡിഷ്യല്‍ കമ്മിഷന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് റീ പോസ്റ്റുമോര്‍ട്ടത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ കൂടുതല്‍ പരുക്കുകള്‍ കണ്ടെണ്ടത്തിയതായി അദ്ദേഹം തിങ്കളാഴ്ച പറഞ്ഞിരുന്നു. ആദ്യ പോസ്റ്റുമോര്‍ട്ടത്തില്‍ പരുക്കുകളും ചതവുകളുമായി 22 എണ്ണമാണ് അരക്ക് കീഴെ പറയുന്നത്. എന്നാല്‍ റീ പോസ്റ്റുമോര്‍ട്ടത്തില്‍ തുടയ്ക്ക് പുറമെ നെഞ്ച്, വയറ് എന്നിവിടങ്ങളിലും സാരമായ പരുക്ക് കണ്ടെണ്ടത്തി. കാലുകള്‍ പിടിച്ച് അകത്തിയത് പേശികള്‍ക്ക് തകരാര്‍ ഉണ്ടണ്ടാക്കി. വൃക്ക ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം നിലക്കാനും മര്‍ദനം കാരണമായെന്നാണ് നിഗമനം. ഇതെല്ലാം കസ്റ്റഡി മരണത്തിലേക്കാണ് വിരല്‍ ചൂണ്ടണ്ടുന്നത്.
ആദ്യം പോസ്റ്റുമോര്‍ട്ടത്തിലെ പിഴവുകള്‍ കാരണം പ്രതികളായ പൊലിസുകാര്‍ എളുപ്പത്തില്‍ രക്ഷപ്പെടുമെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് തടയിടുന്നതിനൊപ്പം വ്യക്തമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ കേസ് കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."