എം.എന്‍ പാലൂരിന് കോഴിക്കോടിന്റെ വിട
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ കവി എം.എന്‍ പാലൂരിനു നഗരത്തിന്റെ അശ്രുപൂജ. ചേവായൂരിനടുത്ത കോവൂരിലെ പാലൂര് മനയില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് ആധുനിക മലയാള കവികളിലെ തലമുതിര്‍ന്ന കാരണവര്‍ അരങ്ങൊഴിഞ്ഞത്.
1998ല്‍ എറണാകുളം ജില്ലയിലെ പറവൂരില്‍ നിന്ന് കോഴിക്കോടിന്റെ മനസിലേക്കു ചേക്കേറിയ ഈ കവിയെ നഗരം ഹൃദ്യമായാണു സ്വീകരിച്ചത്. പിന്നീട് കോഴിക്കോടിന്റെ അക്ഷരവഴിയിലും സാംസ്കാരിക സദസുകളിലും ആ സാന്നിധ്യം നിറഞ്ഞു. കടുത്ത ദാരിദ്ര്യം നിറഞ്ഞ ബാല്യകാലമായതിനാല് ഔപചാരിക വിദ്യാഭ്യാസം നേടാനായിരുന്നില്ല അദ്ദേഹത്തിന്. എന്നാല്‍ സഹധര്‍മിണി ശാന്തകുമാരിയെ അദ്ദേഹം എം.എ വരെ പഠിപ്പിച്ചു. കവിയുടെ വീട്ടിലും വൈകിട്ട് കോഴിക്കോട് ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിനുവച്ച ഭൗതിക ശരീരത്തില്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയത് നൂറുകണക്കിനാളുകളാണ്. വൈകിട്ടോടെ മാവൂര്‍ റോഡ് വൈദ്യുതിശ്മശാനത്തില് ഔദ്യോഗിക ബഹുമതികളോടെയായിരുന്നു പ്രിയ കവിയുടെ മടക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."