HOME
DETAILS
MAL
ബിന്‍ലാദന്റെ മകന് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; വാര്‍ത്ത പുറത്ത് വിട്ടത് വിദേശ മാധ്യമങ്ങള്‍
backup
August 01 2019 | 03:08 AM
ന്യൂയോര്‍ക്ക്: അല്‍ഖ്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദന് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യതത്്. കൊല്ലപ്പെതിന്റെ തിയതിയോ സ്ഥലമോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.
ഫെബ്രുവരിയില്‍ ഹംസ ബിന്‍ ലാദന്റ തലയ്ക്ക് അമേരിക്ക വിലയിട്ടിരുന്നു. അല്‍ഖ്വയ്ദ നേതാവായ ഹംസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം യുഎസ് ഡോളറാണ് വാഗ്ദാനം ചെയ്തിരുന്നത്.
അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും എതിരെ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്ത് ഹംസ വീഡിയോ ഓഡിയോ ടേപ്പുകള്‍ പുറത്തുവിട്ടിരുന്നു. ബുധനാഴ്ച രാവിലെ ഹംസ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇതിനോടു പ്രതികരിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."