HOME
DETAILS
MAL
ബീവറേജ് ഔട്ട്ലെറ്റ് ജീവനക്കാര്‍ക്ക് നേരെ ആക്രമണം: ഒരാള്‍ അറസ്റ്റില്‍
backup
October 10 2018 | 04:10 AM
മാനന്തവാടി: മാനന്തവാടി ബീവറേജ് ഔട്ട്ലെറ്റില് മദ്യം വാങ്ങാന്‍ എത്തിയ യുവാവ് ജീവനക്കാരെ ആക്രമിച്ചു. സംഭവത്തില്‍ കോഴിക്കോട് നടക്കാവ് വലിയതൊടിപറമ്പ് വി.പി ജെയ്സല്‍( 25)നെ പൊലിസ് അറസ്റ്റ് ചെയ്തു. അക്രമത്തില്‍ കാട്ടിക്കുളം പുഴവയല്‍ മണിരാജ് (43), പനമരം അമ്മാനി ചിങ്കല്ലേല്‍ ജിജോ ജോസഫ് (35), സെക്യൂരിറ്റി മാത്യു എന്നിവര്‍ക്കാണ് പരുക്കേറ്റത്.
തിങ്കളഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. ഉച്ചക്ക് മദ്യം വങ്ങാന്‍ എത്തിയ യുവാവ് ഷോപ്പിന് മുന്നില്‍ ബഹളം വെയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പറഞ്ഞുവിടുകയായിരുന്നു.
വൈകുന്നേരം അഞ്ചു മണിയോടെ കത്തിയുമായി എത്തിയ യുവാവ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച മറ്റ് ജീവനക്കാരേയും യുവാവ് ആക്രമിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."