HOME
DETAILS

കമ്മനയിലെ പഴം പച്ചക്കറി സംസ്‌കരണ പായ്ക്കിങ് യൂനിറ്റ്‌ പ്രവര്‍ത്തിച്ചത് ഉദ്ഘാടനത്തിനായി മാത്രം

  
backup
June 01 2017 | 00:06 AM

%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b4%e0%b4%82-%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf

 

തുരുമ്പെടുത്ത് നശിക്കുന്നത് ലക്ഷങ്ങളുടെ യന്ത്രങ്ങളും വാഹനങ്ങളും
മാനന്തവാടി: ജില്ലയിലെ നേന്ത്ര വാഴക്കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന സംസ്ഥാനത്തെ ആദ്യത്തെ പഴം പച്ചക്കറി സംസ്‌കരണ പായ്ക്കിങ് യൂനിറ്റിന്റെ പ്രവര്‍ത്തനം ഇനിയും തുടങ്ങിയില്ല. രണ്ടരക്കോടിയോളം രൂപ ചെലവഴിച്ച് എടവക കമ്മനയില്‍ നിര്‍മിച്ച യൂനിറ്റാണ് 2016 നവംബറില്‍ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ആഘോഷപൂര്‍വം ഉദ്ഘാടനം ചെയ്തിട്ടും ഇപ്പോഴും അടഞ്ഞു തന്നെ കിടക്കുന്നത്. സംസ്‌കരണ കേന്ദ്രം ജില്ലക്ക് മുതല്‍ക്കൂട്ടാവുമെന്നായിരുന്നു ഉദ്ഘാടന വേളയില്‍ മന്ത്രിയുടെ പ്രഖ്യാപനം.
കേന്ദ്ര സര്‍ക്കാര്‍ വാണിജ്യ വകുപ്പിന് കീഴിലുള്ള അപ്പേഡ(അഗ്രകള്‍ച്ചല്‍ പ്രൊസ്സസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പ്പോര്‍ട്ട് ഡവലപ്‌മെന്റ് അതോരിറ്റി)യുടെ സഹായത്തോടെ സംസ്ഥാനത്ത് തുടങ്ങാനിരിക്കുന്ന അഞ്ച് യൂനിറ്റുകളില്‍ ആദ്യത്തെതാണ് വയനാട്ടില്‍ തുടങ്ങിയത്. 239 ലക്ഷം രൂപ വകയിരുത്തിയ യൂനിറ്റിന് 215 ലക്ഷം രൂപ അപ്പേഡയാണ് നല്‍കിയിരിന്നത്.
തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ യൂനിറ്റുകള്‍ തുടങ്ങാനാണ് കേരള വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലുമായി ഏറെക്കുറെ ധാരണയിലെത്തിയിരുന്നത്. ജില്ലയില്‍ ഉല്‍പാദിപ്പിക്കുന്ന നേന്ത്രക്കായ ഉള്‍പ്പെടെയുള്ള പഴ വര്‍ഗങ്ങള്‍, വിവധയിനം പച്ചക്കറികള്‍ എന്നിവ ശേഖരിച്ച് സംസ്‌കരിച്ച ശേഷം ഏറ്റവും ആകര്‍ഷകമായ രീതിയില്‍ പായ്ക്ക് ചെയ്ത് ദീര്‍ഘകാലം സൂക്ഷിക്കാവുന്ന വിധത്തിലാണ് എടവക കമ്മനയില്‍ ഫാക്ടറി സ്ഥാപത്.
10 മെട്രിക്ക് ടണ്‍ സംഭരണശേഷിയുള്ള പ്രീ കൂളിങ് യൂനിറ്റ്, 20 മെട്രിക്ക് ടണ്‍ സംഭരണ ശേഷിയുള്ള ശീതീകരണ അറ, 6 വാഷിങ് ടാങ്കുകള്‍, ആട്ടോമാറ്റിക്ക് കണ്‍വെയര്‍ യൂനിറ്റ് ഗുണപരിശോധനാ ലബോറട്ടറി എന്നിവയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് പുറമെ ഫ്രീസര്‍ സൗകര്യങ്ങളോടു കൂടിയ വാഹനങ്ങളും വാങ്ങി ഷെഡ്ഡില്‍ നിര്‍ത്തിയിട്ടുണ്ട്. ജില്ലയില്‍ 750 സ്വാശ്രയ സംഘങ്ങളാണ് വി.എഫ്.പി.സി.കെ ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തു പച്ചക്കറി പഴവര്‍ഗ കൃഷി നടത്തി കൊണ്ടിരിക്കുന്നത്.
ഓരോ സംഘത്തിലും 10 മുതല്‍ 25 വരെ അംഗങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ 12,500 കര്‍ഷകരാണ് ജില്ലയിലുള്ളത്. ഇവരുടെ ഉല്‍പന്നങ്ങള്‍ സംസ്‌കരിച്ച് വിപണിയിലെത്തിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. കേടുപാടുകളോ മറ്റു ക്ഷതങ്ങളോ ഏല്‍ക്കാതെ ഉല്‍പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലൂടെയും പായ്ക്ക് ചെയ്തു ബ്രാന്റ് ചെയ്തു വില്‍ക്കുന്നതിലൂടെയും കൂടുതല്‍ ഉയര്‍ന്ന വില കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. വി.എഫ്.പി.സി.കെയുടെ കീഴില്‍ ജില്ലയിലുള്ള 20 വിപണന കേന്ദ്രങ്ങളിലൂടെ വില്‍പന നടത്തുന്നതിന് പുറമെ വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുതകുന്ന സംവിധാനത്തിലാണ് ജില്ലയിലാദ്യമായി ഇത്തരം യൂനിറ്റ് പ്രവര്‍ത്തന ക്ഷമമാക്കിയത്. അപ്പേഡയുടെ അംഗീകാരമുള്ള പായ്ക്ക് ഹൗസുകളില്‍ പായ്ക്ക് ചെയ്ത ഉല്‍പന്നങ്ങള്‍ മാത്രമെ വിദേശ കയറ്റുമതിക്ക് അനുവാദം ലഭിക്കുകയുള്ളു.
ഇത് പ്രകാരം പായ്ക്ക് ചെയ്താല്‍ ജില്ലയില്‍ നിന്നുള്ള നേന്ത്രപ്പഴവും നേന്ത്രപ്പഴ ഉല്‍പന്നങ്ങളും വിദേശകയറ്റുമതിക്ക് അനുമതി ലഭ്യമായാല്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് ഗുണകരമാവുമെന്നായിരുന്നു കരുതപ്പെട്ടത്.
എന്നാല്‍ ഇതിനായി സ്ഥാപിച്ച മെഷിനറികളും വാഹനങ്ങളും തുരുമ്പെടുത്ത് നശിക്കുന്നതല്ലാതെ യൂനിറ്റ് ഏതു രീതിയില്‍ പ്രവര്‍ത്തിപ്പിക്കണമെന്ന കാര്യത്തില്‍ പോലും കൃഷിവകുപ്പിനോ വി.എഫ്.പി.സി.കെക്കോ ധാരണയില്ലെന്ന അവസ്ഥയാണ് നിലവില്‍. യൂനിറ്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago