പ്രളയ സെസ്: കേന്ദ്ര ലീഗല്‍ മെട്രോളജി വകുപ്പിന്റെ നിയമലംഘനത്തിന് തോമസ് ഐസക് മാത്രമായിരിക്കും ഉത്തരവാദിയെന്ന്
കോഴിക്കോട്: ഉല്‍പന്നങ്ങള്‍ക്ക് പ്രളയ സെസ് ഏര്‍പ്പെടുത്തുമ്പോള്‍ ഉണ്ടാവുന്ന കേന്ദ്ര ലീഗല്‍ മെട്രോളജി വകുപ്പിന്റെ നിയമലംഘനത്തിന് തോമസ് ഐസക് മാത്രമായിരിക്കും ഉത്തരവാദിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസദ്ദീന്‍.
വസ്തുക്കളില്‍ പ്രിന്‍് ചെയ്തിട്ടുള്ളവിലയില്‍ പത്ത് പൈസ വര്‍ധിപ്പിച്ച് വില്‍ക്കാന്‍ പോലും വ്യാപാരികള്‍ക്ക് അധികാരമില്ല. ഈയൊരു സാഹചര്യത്തിലാണ് നിലവിലെ വിലയ്ക്ക് മുകളില്‍ ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തിയ വില ഒട്ടിച്ച് വില്‍പ്പന നടത്താന്‍ സര്‍ക്കാര്‍ വ്യാപാരികളെ നിര്‍ബന്ധിക്കുന്നത്. ഇതില്‍ വ്യാപാരികള്‍ക്ക് വലിയ ആശങ്കയുണ്ട്. ഇങ്ങനെ വിലക്കയറ്റമുണ്ടാവുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരും തോമസ് ഐസക്കും ഏറ്റെടുക്കണമെന്നും ടി.നസുറുദ്ദീന്‍ പറഞ്ഞു.
കഴിഞ്ഞ പ്രളയകാലത്ത് 13000 കോടി രൂപയാണ് വ്യാപാരികള്‍ക്ക് നഷ്ടപ്പെട്ടത്. ഇതില്‍ ഒരു പൈസ പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഗ്രാമീണ മേഖലയിലൊക്കെ 25 ശതമാനം കടകളും പ്രതിസന്ധി മൂലം അടച്ചുപൂട്ടപ്പെട്ടു. വലിയ രീതിയിലുള്ള വിലകയറ്റത്തിനും സെസ് കാരണമാക്കും. ഇക്കാര്യത്തില്‍ തീരുമാനം പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അല്ലെങ്കില്‍ കട അടച്ചിട്ട് സമരത്തിന് ഇല്ലെന്ന വ്യാപാരികളുടെ തീരുമാനം പുനപരിശോധിക്കേണ്ടി വരുമെന്നും നസ്‌റുദ്ദീന്‍ അറിയിച്ചു. ഞായറാഴ്ച തൃശ്ശൂരില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ വ്യാപാരികള്‍ പ്രത്യേക യോഗം ചേരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."