ഹജ്ജ്: എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മക്ക അമീര്‍
മക്ക: ഈ വര്‍ഷത്തെ ഹജ്ജിനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്ത്തിയായാതയും ഗവണ്മെന്റ് സ്വകാര്യ മേഖല പൂര്‍ണ്ണ സജ്ജമയതയും മക്ക അമീറും സഊദി കേന്ദ്ര ഹജ്ജ് കമ്മിറ്റി അധ്യക്ഷനുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന് വ്യക്തമാക്കി. ഹജ്ജ് തീര്‍ഥാടനത്തിന് ശേഷം ഹാജിമാര്‍ സ്വദേശങ്ങളിലേക്ക് തിരിച്ചു പോകുന്നത് വരെയുള്ള മുഴുവന്‍ സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ആഭ്യന്തര, വിദേശ ഹാജിമാര്‍ക്ക് ആവശ്യമായ എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായും തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ മികച്ച രീതിയില്‍ നല്കാന് കഴിയുന്നത്ര സജ്ജീകരണങ്ങളാണ് സവിധാനിച്ചിരികുന്നത്. തീര്‍ഥാടകരെ സേവിക്കുന്നത് അഭിമാനമായാണ് സഊദി കാണുന്നതെന്നും അതിനേക്കാള്‍ വലിയ കാര്യമില്ലെന്നും അദേഹം പറഞ്ഞു. ആരോഗ്യ , സിവില്‍ ഡിഫന്‍സ് വകുപ്പുകള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ആശുപത്രികളും അടിയന്തിര കേന്ദ്രങ്ങളും പൂര്‍ണ്ണ സജ്ജമാണ്. അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തന സജ്ജമായി. ഏത് അടിയന്തിര ഘട്ടങ്ങളും നേരിടാന്‍ സജ്ജമായ ആരോഗ്യ സംവിധാനങ്ങാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂടാതെ, സിവില്‍ ഡിഫന്‍സ്, റെഡ് ക്രസന്റ് സംവിധാനങ്ങളും സജ്ജാമയതയും അമീര്‍ വ്യക്തമാക്കി.
മിനയിലും അറഫയിലും മെഡിക്കല്‍ ലാബുകളും രക്ത ബാങ്കുകളും സജ്ജമാണ്. എട്ടു മെഡിക്കല്‍ ലാബുകളും എട്ടു രക്ത ബാങ്കുകളുമാണ് ഒരുക്കിയിരികുന്നത്. ഏത് തരത്തിലുള്ള രക്തവും ഇവിടെ സജ്ജമായിരിക്കും. ഹാജിമാര്‍ ഇവിടെ എത്തുന്നതിനു മുമ്പ് ഉദ്യോഗസ്ഥര്‍ക്ക് രക്തം നല്‍കുന്നതിനുള്ള സൗകര്യവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഹജ്ജ് സമയത്ത് തീര്‍ഥാടകരുടെ യാത്രക്കാവശ്യമായ സൗകര്യങ്ങള്‍ പൂര്‍ണ്ണ സജ്ജമായതായി മഅയൂഫ് അല ഹര്‍ബി വ്യക്തമാക്കി. പുണ്യ സ്ഥലങ്ങളെ ബന്ധപ്പെടുത്തി ഹജ്ജ് സമയത്ത് സര്‍വ്വീസ് നടത്തുന്നതിന് ഇരുപത്തിനായിരത്തോളം ബസുകളാണ് ഒരുക്കിയിരിക്കുന്നത്. ഹജ്ജ് ട്രാന്സ്പോര്ട്ടേഷന് വകുപ്പിന് കീഴില്‍ 45 കമ്പനികള്‍ക്ക് കീഴിലായാണ് 19085 ബസുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ 3888 ബസുകള്‍ ഏറ്റവും പുതിയ ബസുകളാണ്. 1741000 തീര്‍ഥാടകര്‍ക്കാണ് ഈ ബസുകളില്‍ യാത്ര സൗകര്യം ഉണ്ടാകുക. പരാതികള്‍ അറിയിക്കുന്നതിനും ബസുകള്‍ നിരീക്ഷിക്കുന്നതിനും കണ്ട്രോള് റൂമില്‍ പ്രത്യേക സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനകം പന്ത്രണ്ടു ലക്ഷത്തിലധികം വിദേശികളാണ് പുണ്യ ഭൂമിയില്‍ എത്തിച്ചേര്‍ന്നത്. പതിനൊന്ന് ലക്ഷത്തോളം തീര്‍ഥാടകര്‍ വിമാന മാര്‍ഗ്ഗമാണ് എത്തിച്ചേര്‍ന്നത്. ഇന്ത്യയില്‍ നിന്നും 400 വിമാന സര്‍വ്വീസുകളിലായി 110,000 തീര്‍ഥാടകരും പുണ്യ ഭൂമിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."