HOME
DETAILS

ബാബരി മസ്ജിദ്: മധ്യസ്ഥ സമിതി സുപ്രിംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; കേസില്‍ നാളെ വാദം നടക്കും

  
backup
August 01 2019 | 15:08 PM

ayodhya-dispute-mediation-panel-submits-report-scs-hearing-tomorrow

 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിട്ട. ജഡ്ജി ഇബ്‌റാഹീം ഖലീഫുല്ല അധ്യക്ഷനായ മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ട് ഇന്നലെ മുദ്രവച്ച കവറില്‍ സുപ്രിംകോടതി ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി മുന്‍പാകെയാണ് സമര്‍പ്പിച്ചത്. ഇതുവരെ നടന്ന ചര്‍ച്ചയുടെ പുരോഗതി വിശദീകരിക്കുന്നതാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം. അന്തിമ റിപ്പോര്‍ട്ട് പിന്നീട് സമര്‍പ്പിക്കും. വിഷയം നാളെ ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ബാബരി മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി വിഭജിക്കാന്‍ ഉത്തരവിട്ട 2010ലെ അലഹാബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്യുന്ന ഒരുകൂട്ട ഹരജികള്‍ നാളെ വാദത്തിനെടുക്കുമോയെന്നു വ്യക്തമല്ല.

കേസില്‍ ജൂലൈ 31നകം മധ്യസ്ഥശ്രമം വിജയം കണ്ടില്ലെങ്കില്‍ നാളെ മുതല്‍ വാദംകേള്‍ക്കുമെന്ന് സുപ്രിംകോടതി അറിയിച്ചിരുന്നു. ഇതുപ്രകാരമാണ് ഇന്ന് വാദം പുനരാരംഭിക്കുന്നത്. ഇതിന് മുന്‍പ് കഴിഞ്ഞമാസം 18നാണ് കേസ് അവസാനമായി ചീഫ്ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിച്ചത്. ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. കഴിഞ്ഞമാസം 11ന് കേസ് പരിഗണിക്കുന്നതിനിടെ മധ്യസ്ഥ ചര്‍ച്ചയുടെ പുരോഗതി അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം 18ന് കേസ് പരിഗണിക്കുന്നതിനിടെ മധ്യസ്ഥ ചര്‍ച്ചയുടെ ഇടക്കാല റിപ്പോര്‍ട്ട് സമിതി സമര്‍പ്പിച്ചു. ജീവനകല ഗുരു ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് മധ്യസ്ഥ സമിതിയിലെ മറ്റ് രണ്ടംഗങ്ങള്‍. മാര്‍ച്ച് എട്ടിനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് മധ്യസ്ഥതക്കായി മൂന്നംഗ സംഘത്തെ നിയമിച്ചത്.

മൂന്നംഗസമിതിയുടെ മധ്യസ്ഥ ശ്രമങ്ങള്‍ ഫലപ്രദമല്ലെന്നും കേസില്‍ നേരത്തെ വാദംകേള്‍ക്കണമെന്നുമാവശ്യപ്പെട്ട് രാജേന്ദ്ര സിങ് എന്നയാള്‍ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു കോടതി സമിതിയോട് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. ഈ മാസം 15ന് സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമായിരിക്കും വാദംകേള്‍ക്കലെന്നാണ് കോടതി നേരത്തെ തീരുമാനമെടുത്തത്. എന്നാല്‍, രാജേന്ദ്ര സിങ്ങിന്റെ ഹരജിയെ തുടര്‍ന്ന് മധ്യസ്ഥ സമിതിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തേണ്ടതില്ലെന്നാണ് കോടതിയുടെ നിലപാട്.
Ayodhya dispute: Mediation panel submits report, SC's hearing tomorrow



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  22 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  22 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  22 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  22 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  22 days ago