കിഫ്ബി ഏഴ് റെയില്‍വേ മേല്‍പാലങ്ങള്‍ക്ക് അനുമതി നല്‍കി 37 സ്‌കൂളുകള്‍ ഹൈടെക്കാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് 449 കോടിയുടെ നിര്‍മാണ പദ്ധതികള്‍ക്കുകൂടി കിഫ്ബി അംഗീകാരം. 37 സ്‌കൂളുകള്‍ ഹൈടെക് ആക്കല്‍, ഏഴ് റെയില്‍വേ മേല്‍പാലങ്ങളുടെ നിര്‍മാണം തുടങ്ങിയവ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കായി 12,512 കോടിയുടെ പദ്ധതികള്‍ക്കാണ് മൂന്നു ഘട്ടങ്ങളിലായി അനുമതി ലഭിച്ചത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് കിഫ്ബി യോഗം ചേര്‍ന്ന് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.
വാടാനകുറിച്ചി, പരപ്പനങ്ങാടി, ചെട്ടിപ്പടി, താനൂര്‍ ടൗണ്‍, തെയ്യാല, തൃശൂര്‍ പുതുക്കാട്, മാളിയക്കല്‍, എറണാകുളം വടുതല, ചിറങ്ങര എന്നീ റയില്‍വേ ഓവര്‍ബ്രിഡ്ജുകള്‍ അംഗീകാരം നല്‍കിയവയില്‍ ഉള്‍പ്പെടും.
വെഞ്ഞാറമൂട് റിങ് റോഡ്, നെടുമങ്ങാട്- അരുവിക്കര- വെള്ളനാട് റോഡ്, വാമനപുരം -ചിറ്റാര്‍ റോഡ് എന്നിവയും യോഗം അംഗീകരിച്ച പദ്ധതികളില്‍പ്പെടുന്നു.
കിഫ്ബിയുടെ മറ്റൊരു വരുമാന മാര്‍ഗമായി നിശ്ചയിച്ച ആള്‍ടെര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (എ.ഐ.എഫ്) രൂപീകരിക്കുന്നതിനെക്കുറിച്ച് അഡീഷനല്‍ ചീഫ് സെക്രട്ടറി വി.എസ് സെന്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടും യോഗം അംഗീകരിച്ചു.
കിഫ്ബിക്കുവേണ്ടി കെ.എസ്.എഫ്.ഇ ആവിഷ്‌കരിച്ച എന്‍.ആര്‍.ഐ ഓണ്‍ലൈന്‍ ചിട്ടിയുടെ മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി. നിക്ഷേപകര്‍ക്ക് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയും അനുബന്ധ പെന്‍ഷന്‍ പദ്ധതിയുമാണ് ചിട്ടിയെ ആകര്‍ഷകമാക്കുന്നത്. ഇത്തരത്തില്‍ ഇന്ത്യയിലെതന്നെ ആദ്യത്തെ മാതൃകയാണ് ഈ പ്രവാസി ചിട്ടി. മന്ത്രി ഡോ. ടി.എം തോമസ് ഐസക്, ഡോ. വി.കെ രാമചന്ദ്രന്‍, നളിനി നെറ്റോ, ബി.ജി ഹരീന്ദ്രനാഥ്, മിന്‍ഹാജ് ആലം, ഡോ. ഡി. ബാബുപോള്‍, പ്രൊഫ. സുശീല്‍ ഖന്ന, സലിം ഗംഗാധരന്‍, ജെ.എന്‍ ഗുപ്ത, രാധാകൃഷ്ണന്‍ നായര്‍, സുദീപ്‌തോ മുണ്ടലെ, ഡോ. കെ.എം എബ്രഹാം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."