നെതര്‍ലന്‍ഡ്‌സില്‍ പൊതുസ്ഥലത്ത് 'ബുര്‍ഖ' നിരോധനം
ആംസ്റ്റര്‍ഡം: നെതര്‍ലന്‍ഡ്‌സില്‍ ബുര്‍ഖയുള്‍പ്പെടെ മുഖംമറക്കുന്ന വസ്ത്രങ്ങള്‍ക്ക് പൊതുസ്ഥലത്ത് നിരോധനം. ഇതോടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ആശുപത്രികള്‍, പൊതുഗതാഗതം എന്നിവിടങ്ങളില്‍ മുഖാവരണം അണിയുന്നതിന് നിരോധനമുള്ളതായി ഡച്ച് ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇത്തരം സ്ഥലങ്ങളില്‍ മുഖം വ്യക്തമായി കാണുന്ന വസ്ത്രങ്ങളാണ് അണിയേണ്ടത്. നിയമലംഘകര്‍ക്ക് 150 യൂറോ (11,000 രൂപ) പിഴയടക്കേണ്ടിവരുമെന്നും പ്രസ്താവനയില്‍ പറയുന്നു. നിരോധനം നടപ്പാക്കാനാവില്ലെന്ന് ഗതാഗത, ആശുപത്രി വൃത്തങ്ങള്‍ ആദ്യമേ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നിയമം പ്രാബല്യത്തില്‍ വന്ന ആദ്യ ദിവസമായ ഇന്നലെ പതിവ് പോലെ പലയിടത്തും ബുര്‍ഖ ധരിച്ച് സ്ത്രീകള്‍ പുറത്തിറങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. രാജ്യത്തെ 17 ദശലക്ഷം വരുന്ന ജനങ്ങളില്‍ 14 ലക്ഷമാണ് മുസ്‌ലിം ജനസഖ്യ.
2005ല്‍ തീവ്രവലതുപക്ഷ നേതാവ് ഗീര്‍ത്ത് വില്‍ഡേഴ്‌സ് ആണ് രാജ്യത്ത് ബുര്‍ഖ നിരോധിക്കണമെന്നാവശ്യപ്പെടുകയും അതിനു വേണ്ടി നിയമനിര്‍മാണം നടത്താനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തത്. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കഴിഞ്ഞവര്‍ഷമാണ് ഇതുസംബന്ധിച്ച നിയമം ഡച്ച് പാര്‍ലമെന്റ് പാസാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."