HOME
DETAILS
MAL
കാണാതായ വ്യോമസേനാ പൈലറ്റുമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
backup
June 01 2017 | 03:06 AM
തേസ്പൂര്: അസം-അരുണാചല്‍ അതിര്‍ത്തിയില്‍ തകര്‍ന്നുവീണ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ്-30 വിമാനത്തിലെ വൈമാനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
മലയാളിയായ ലഫ്. അച്യുത് ദേവ്, സ്ക്വാഡ്രന്‍ ലീഡര്‍ ദേവേഷ് പങ്കജ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവരുടെ മൃതദേഹങ്ങള്‍ ഉടന്‍ സ്വദേശങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് വ്യോമസേന അറിയിച്ചു. കഴിഞ്ഞ മെയ് 23നാണ് തേസ്പൂര് വ്യോമ താവളത്തില്‍ നിന്ന് 60 കി.മീറ്റര്‍ മാറി അസം-അരുണാചല്‍ അതിര്‍ത്തിയിലെ വനമേഖലയില്‍ വിമാനം തകര്‍ന്നുവീണത്. രാവിലെ 10.30ന് തേസ്പൂരില്‍ നിന്ന് പതിവുപരിശീലന പറക്കലിനിടയിലാണ് വിമാനം അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് 26ന് നടത്തിയ തെരച്ചിലിലാണ് തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."