HOME
DETAILS
MAL
ശബ്ദ ഗാംഭീര്യംകുറച്ച് വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കണം: കുമരനെല്ലൂര്‍ ദേശം
backup
July 31 2016 | 23:07 PM
വടക്കാഞ്ചേരി: ശബ്ദ ഗാംഭീര്യംകുറച്ച് വര്‍ണ ശബളമായി വെടിക്കെട്ട് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ഉത്രാളി പൂരം മുഖ്യ പങ്കാളിത്ത ദേശമായ കുമരനെല്ലൂര്‍ ദേശത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി മുടങ്ങി കിടക്കുന്ന ടൂറിസം വകുപ്പില്‍ നിന്നുള്ള ധനസഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ടി.പി പ്രഭാകരമേനോന് (പ്രസിഡന്റ്), എ.കെ സതീഷ് കുമാര്‍ (ജനറല്‍ സെക്രട്ടറി), പി.എ ബിബിന്‍ (ജനറല്‍ കണ്‍വീനര്‍), എ.പി രഘുനന്ദനന് (സെക്രട്ടറി), എ.പി ജനാര്ദ്ദനന് (ട്രഷറര്‍), ടി.കെ സനീഷ് (സോവനീയര്‍ ചീഫ് എഡിറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."