റിയാദിലെ സ്കൂളിലെ വെടിവെയ്പ്പ് ഭീകരാക്രമണമല്ലെന്ന് ആഭ്യന്തര മന്ത്രാലയം
ജിദ്ദ: ഉത്തര റിയാദിലെ സ്വകാര്യ സ്കൂളില്‍ മുന്‍ അധ്യാപകന് നടത്തിയ വെടിവയ്പ്പില്‍ പ്രധാന അധ്യാപകനായ ഫലസ്തീന് സ്വദേശിയും സഊദി സ്വദേശിയായ അധ്യാപകനും കൊല്ലപ്പെട്ട സംഭവം ഭീകരാക്രമണമല്ലെന്നും ക്രിമിനല്‍ കേസ് മാത്രമാണെന്നും സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ ഒരു ബംഗ്ലാദേശ് തൊഴിലാളിക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു .സ്കൂളില്‍ നിന്ന് നാല് വര്‍ഷം മുന്‍പ് പിരിച്ചുവിട്ട ഇറാഖ് സ്വദേശിയായ അധ്യാപകനാണ് വെടിവയ്പ്പ് നടത്തിയത്. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. മുന്‍ ജീവനക്കാരനാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് കിങ്ഡം ഹോള്‍ഡിഗ് സിഇ.ഒയും കിങ്ഡം സ്കൂള്‍ ചെയര്‍മാനുമായ ത്വലാല്‍ അല്‍മൈമാന്‍ പറഞ്ഞു.
മലയാളി വ്യവസായ പ്രമുഖന് സണ്ണിവര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള ജെംസ് ഗ്ലോബല്‍ നെറ്റ്വര്‍ക്കിന്റെ ഭാഗമാണ് സഊദി ശതകോടീശ്വരന്‍ അമീര്‍ വലീദ്ബിന്‍ തലാലിന്റെ കിങ്ഡം സ്കൂള്‍. റിയാദിലെ മികച്ച വിദ്യാലയങ്ങളിലൊന്നായാണ് കിങ്ഡം സ്കൂള്‍ കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."