HOME
DETAILS

അമേരിക്കക്കെതിരേ കൈകോര്‍ക്കാന്‍ ഇന്ത്യയും ചൈനയും

  
backup
October 10 2018 | 18:10 PM

%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%95%e0%b5%88%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d

 

ന്യൂഡല്‍ഹി: ഉപരോധവും വ്യാപാര ചുങ്കം ചുമത്തലും ശക്തമാക്കുന്ന അമേരിക്കക്കെതിരേ കൈകോര്‍ക്കാന്‍ അയല്‍രാജ്യങ്ങളായ ഇന്ത്യയും ചൈനയും. രണ്ട് രാജ്യങ്ങളിലേയും സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന തരത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെടുന്നതില്‍ പ്രതിഷേധിച്ചാണ് പുതിയ നീക്കം.
അമേരിക്കയുമായി വ്യാപാര രംഗത്ത് വലിയ വെല്ലുവിളിയാണ് ഇന്ത്യ നേരിടുന്നത്. അമേരിക്കയില്‍ നിന്ന് ഉയരുന്ന വെല്ലുവിളി നേരിടാന്‍ മറ്റ് രാജ്യങ്ങളുമായി സഹകരിക്കുകയെന്നത് അനിവാര്യമാണ്. എന്നാല്‍, ഇതിനെ പലപ്പോഴും അമേരിക്ക കടുത്ത സമ്മര്‍ദത്തിലൂടെ പ്രതിരോധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അയല്‍ രാജ്യങ്ങളായ ഇന്ത്യയും ചൈനയും പരസ്പരം കൈകോര്‍ക്കാന്‍ തീരുമാനിച്ചത്.
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ-ചൈന സഹകരണം ശക്തമാക്കി വ്യാപാര രംഗത്തെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ജി റോങ് പറഞ്ഞു.
ലോകത്തെ രണ്ട് വികസ്വര രാജ്യങ്ങളും വലിയ വിപണിയുമാണ് ഈ രണ്ട് രാജ്യങ്ങളും. സാമ്പത്തിക പരിഷ്‌കരണവും ശക്തമായിക്കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയുമുള്ള രണ്ട് രാജ്യങ്ങള്‍ക്കും സ്ഥിരതയാര്‍ന്ന ചുറ്റുപാട് ആവശ്യമാണ്.
ദേശീയ സുരക്ഷയുടേയും സുതാര്യമായ വ്യാപാരത്തിന്റേയും പേരില്‍ ഏകപക്ഷീയമായി നിലപാട് സ്വീകരിക്കാന്‍ കഴിയില്ല. ഇത്തരത്തിലുള്ള നിലപാടുകള്‍ക്കെതിരേ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കിയാല്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ചക്കോ ഇന്ത്യയുടെ വളര്‍ന്നുവരുന്ന സാമ്പത്തിക രംഗത്തിനോ ഒരുതരത്തിലുള്ള തിരിച്ചടിയും ഉണ്ടാക്കില്ല. അതേസമയം ചൈനയുടെ ഈ അഭിപ്രായത്തോട് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
മനുഷ്യാവകാശത്തിന്റേയും മതത്തിന്റേയും പേരില്‍ വികസ്വര രാജ്യങ്ങളായ ഇന്ത്യയുടേയും ചൈനയുടേയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ചൈനീസ് എംബസി വക്താവ് പറഞ്ഞു.
കഴിഞ്ഞ മാസം ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 200 ബില്യന്‍ ഡോളര്‍ ചുങ്കമാണ് അമേരിക്കന്‍ ഭരണകൂടം ചുമത്തിയത്. ഇതിന് തിരിച്ചടിയായി അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് ചൈന 60 ബില്യന്‍ ഡോളറാണ് നികുതി ചുമത്തിയത്. വ്യാപാര യുദ്ധം ശക്തമായ സാഹചര്യത്തില്‍ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഈ മാസം എട്ടിന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചൈന സന്ദര്‍ശിച്ചിരുന്നു. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് തീരുവ ചുമത്തുന്നതില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങണമെന്ന മുന്നറിയിപ്പും ട്രംപ് മുന്നോട്ടുവച്ചിരുന്നു. അമേരിക്കയുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടണമെന്ന ആവശ്യവും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ പരസ്പരം കരാറില്‍ ഒപ്പുവച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ വലിയ വിപണയിണ് ഈ രാജ്യങ്ങളില്‍ തുറന്നത്. ഇതേ രീതിയില്‍ സ്വതന്ത്ര വ്യാപാരത്തിനാണ് ട്രംപ് ഇന്ത്യയേയും പ്രേരിപ്പിക്കുന്നത്. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ചൈനയെ പോലെ ചുങ്കം ചുമത്തിയതോടെ ചുങ്കരാജാവ് എന്നാണ് ഇന്ത്യയെ ട്രംപ് വിശേഷിപ്പിച്ചത്.
ഈ പശ്ചാത്തലത്തിലാണ് സ്വതന്ത്രവും സുരക്ഷിതവുമായ വ്യാപാരത്തിന് നിലകൊള്ളേണ്ടത് അനിവാര്യമാണെന്ന നിലപാടിലേക്ക് ചൈനയെത്തുന്നത്. പ്രശ്‌നങ്ങളും സമ്മര്‍ദവും ഉണ്ടാക്കുന്നതില്‍ യു.എസ് പിന്‍മാറണമെന്നും സൗത്ത് ചൈനാ കടലിലെ ഇടപെടലുകളെ ഉദ്ദേശിച്ച് ചൈന ആവര്‍ത്തിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഭയാർഥികൾക്ക് സഹായമെത്തിക്കാനുള്ള യുഎൻ പദ്ധതിയിലേക്ക് 2 ലക്ഷം ഡോളർ സംഭാവന ചെയ്‌ത് യുഎഇ

uae
  •  6 days ago
No Image

കണ്ണൂര്‍ പാനൂരില്‍ സ്‌ഫോടനം; ബോംബെറിഞ്ഞതെന്ന് സംശയം, റോഡില്‍ കുഴി

Kerala
  •  6 days ago
No Image

കാസര്‍കോട്ടെ പ്രവാസിയുടെ കൊലപാതകം: നേരത്തേ പരാതി നല്‍കി, പൊലിസ് മുഖവിലക്കെടുത്തില്ലെന്ന് ബന്ധുക്കള്‍ 

Kerala
  •  6 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വനിതാ പിജി ഡോക്ടറെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സംഭവം രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ

Kerala
  •  6 days ago
No Image

സൗത്ത് അൽ ശർഖിയയിൽ വെള്ളത്തിനടിയിൽ ആർക്കിയോളജിക്കൽ സർവേ ആരംഭിച്ച് ഒമാൻ

oman
  •  6 days ago
No Image

എലത്തൂരിലെ ഡീസല്‍ ചോര്‍ച്ച: , ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങും, അന്വേഷണ റിപ്പോര്‍ട്ടുകള്‍ കലക്ടര്‍ക്ക് കൈമാറും

Kerala
  •  6 days ago
No Image

വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ് നൽകി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം

qatar
  •  6 days ago
No Image

അവകാശങ്ങള്‍ നേടാനായി കാല്‍നടയായി 101 കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലേക്ക്; 'ദില്ലി ചലോ' മാര്‍ച്ചിന് ഇന്ന് തുടക്കം 

National
  •  6 days ago
No Image

ദേശീയ ദിന വാരാന്ത്യത്തിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് സൗജന്യ ചൈൽഡ് കാർ സീറ്റുകൾ സമ്മാനിച്ച് ദുബൈ

uae
  •  6 days ago
No Image

മറന്നു കളയാനുള്ളതല്ല ബാബരി

National
  •  6 days ago