HOME
DETAILS
MAL
മുകേഷിന്റെ രാജിക്കായി കോണ്‍ഗ്രസ്: മന്ത്രിമാരെ വഴിയില്‍ തടഞ്ഞു
backup
October 10 2018 | 18:10 PM
കൊല്ലം: മി റ്റൂ കാംപയിനില്‍ ആരോപണ വിധേയനായ നടനും കൊല്ലം എം.എല്‍.എയുമായ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് കൊല്ലത്ത് സമരം ശക്തമാക്കി.
ഇന്നലെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെയും ആര്.എസ്.പിയുടെ നേതൃത്വത്തിലും മുകേഷിന്റെ ഓഫിസിലേക്കു മാര്‍ച്ച് നടത്തി. നീണ്ടകരയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിമാരെ വഴിയില്‍ തടഞ്ഞു. ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്, തോമസ് ഐസക് എന്നിവരെയാണ് തടഞ്ഞത്. മന്ത്രി തോമസ് ഐസക്കിന് നേരെ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്റെ വാഹനം വഴിതിരിച്ചു വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."