ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ഏഴ് ജില്ലകളില്‍ ഇതുവരെ നല്‍കിയില്ല
കൊണ്ടോട്ടി: സംസ്ഥാനത്ത് ഭൂരഹിതര്‍ക്ക് നല്‍കാനായി 10 ജില്ലകളില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ ഏഴ് ജില്ലകളിലും ഇതുവരെ അര്‍ഹര്‍ക്ക് നല്‍കിയില്ല.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് ലൈഫ് മിഷന് പദ്ധതിക്ക് അടക്കം സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ഇതുവരെ വിതരണം ചെയ്യാത്തത്. മലപ്പുറം, പാലക്കാട്, എറണാംകുളം ജില്ലകളിലാണ് പേരിനെങ്കിലും അര്‍ഹര്‍ക്ക് ഭൂമി നല്‍കിയത്. പത്തനംതിട്ട, വയനാട്, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ഇതുവരെ വിതരണത്തിനായി ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുമില്ല.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ലൈഫ് മിഷനായി 19.5165 ഹെക്ടര്‍, 23.09 57 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തിട്ടുളളത്.
കോട്ടയത്ത് 9.84 ഏക്കര്‍ ഭൂമിയും ഏറ്റെടുത്ത് വെറുതെ കിടക്കുന്നു. ഇടുക്കിയില്‍ 16.89 ഹെക്ടറാണ് ഏറ്റെടുത്തിട്ടുള്ളത്. തൃശൂരില്‍ 11.43 ഹെക്ടര്‍, കോഴിക്കോട് 159 ഏക്കര്‍, കാസര്‍കോട് 1.323 ഹെക്ടര്‍ ഭൂമിയും ഏറ്റെടുത്തിട്ട് വിതരണം ചെയ്തിട്ടില്ല.
ഏറ്റെടുത്ത ഭൂമിയില്‍ കൂടുതല്‍ വിതരണം നടന്നത് പാലക്കാടും, കുറവ് എറണാംകുളം ജില്ലയിലുമാണ്.
പാലക്കാട് സര്‍ക്കാര്‍ കണ്ടെത്തിയ 386.891 ഹെക്ടര്‍ ഭൂമിയില്‍ 360.447 ഹെക്ടറും ഇതിനകം വിതരണം ചെയ്തു. എറണാംകുളത്ത് 8.50 ഏക്കറില്‍ രണ്ട് പേര്‍ക്ക് മൂന്ന് സെന്റാണ് നല്‍കിയത്. മലപ്പുറം ജില്ലയില്‍ 202.7509 ഏക്കര്‍ മിച്ചഭൂമിയില്‍ 16.8537 ഏക്കര്‍ ഭൂമി 639 പേര്‍ക്കായി വിതരണം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."