ബാലുശ്ശേരി ബസ് സ്റ്റാന്‍ഡ് നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു
ബാലുശ്ശേരി: ബസ് സ്റ്റാന്‍ഡിന്റെ നവീകരണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പുരുഷന് കടലുണ്ടി എം.എല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച രണ്ടു കോടി രൂപ ചെലവിലാണ് നിര്‍മാണ പ്രവൃത്തി നടക്കുന്നത്.
ജൂലൈ 16ന് ആരംഭിച്ച പ്രവൃത്തി അടുത്ത മാര്‍ച്ച് മാസത്തോടെ പൂര്‍ത്തീകരിക്കാവുന്ന രീതിയിലാണ് പുരോഗമിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല നല്‍കിയിട്ടുള്ളത്. കാത്തിരിപ്പുകേന്ദ്രം, ശുചിമുറി, പൊലിസ് എയ്ഡ് പോസ്റ്റ്, സി.സി.ടി.വി നിരീക്ഷണ മുറി എന്നിവയടങ്ങുന്ന പ്രധാന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പൂര്‍ത്തീകരിച്ചു.
രണ്ടാം നിലയുടെ പ്രവൃത്തിയും പ്രവേശന കവാടത്തിന്റെയും ബസ് വേയുടെയും നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം എം.എല്‍.എ ഉള്‍പ്പെട്ട ജനപ്രതിനിധി സംഘം നിര്‍മാണ പുരോഗതികള്‍ വിലയിരുത്തി. ബസ് സ്റ്റാന്‍ഡിന്റെ നവീകരണ പ്രവൃത്തികള്‍ക്കൊപ്പം തന്നെ ടൗണ്‍ നവീകരണവും നടത്തേണ്ടതുണ്ടെന്നും ഇതിന് മൂന്നു കോടി രൂപയുടെ ടെന്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."