ജീപ്പ് തിട്ടയിലിടിച്ച് ഡ്രൈവറടക്കം 34 പേര്‍ക്ക് പരുക്കേറ്റു മൂന്നുപേരുടെ നില ഗുരുതരം
മൂന്നാര്‍: ഏലത്തോട്ടത്തില്‍ പണികഴിഞ്ഞ് മടങ്ങിയ തൊഴിലാളികള്‍ സഞ്ചരിച്ച പിക്കപ്പ് ജീപ്പ് തിട്ടയിലിടിച്ച് ഡ്രൈവറടക്കം 34 പേര്‍ക്ക് പരുക്കേറ്റു.
സൂര്യനെല്ലി സ്വദേശികളായ ഡ്രൈവര്‍ ബെന്നി (40), ചുരുളിയമ്മ ( 48), ചെല്ലപ്പാണ്ടി (49), പാപ്പ (50), സന്ധ്യ (45), ചന്ദ്ര (42), സുബ്ബലക്ഷ്മി (38), അംബിക (37), മുനിയമ്മ (46), പരമേശ്വരി (42), മാലയമ്മ (45), എസക്കി (60), ലൈല (42), സിസിലി (45), അമുദവല്ലി (43), ലിസി (49), കാമാക്ഷി (42), ജോയ് (57), പഞ്ചവര്‍ണം (55), അന്തോണിയമ്മ (60), എബിനേഷ്യ (42), മുത്തുക്കനി (46), കാളീശ്വരി (64), ജോസഫിന്‍ (56), ലേഖ (46), തവമണി (60), മുരുകേശ്വരി ( 32), സെല്‍വി (30), ഡെയ്‌സി ജോര്‍ജ് (47), അനിമോള്‍ (32), ലക്ഷ്മി (64) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മൂന്നാര്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം.
സൂര്യനെല്ലിയിലുള്ള എവര്‍ഗ്രീന്‍ എസ്‌റ്റേറ്റില്‍ പണികഴിഞ്ഞ് പിക്കപ്പ് ജീപ്പില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ഷണ്‍മുഖ വിലാസത്തിനു സമീപം വച്ച് നിയന്ത്രണം വിട്ട് ജീപ്പ് തിട്ടയിലിടിക്കുകയായിരുന്നു. ജീപ്പില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീണതിനെ തുടര്‍ന്നാണ് പലര്‍ക്കും പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ചുരുളിയമ്മ, കാമാക്ഷി, പഞ്ചവര്‍ണം എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."